'കോവിഡ് ഭീതി നില നില്‍ക്കുന്നതിനാല്‍ കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പ് നടത്താനാനാവില്ല'; തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

കോവിഡ് ഭീതി  നിലനില്‍ക്കുന്നതിനാല്‍ കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകള്‍ ഈ ഘട്ടത്തില്‍ നടത്താന്‍ കഴിയില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇക്കാര്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. മൂന്ന് കാര്യങ്ങള്‍ വ്യക്തമാക്കിയാണ് തിരഞ്ഞെടുപ്പ് നടത്തുന്നതിന്‍റെ പ്രായോഗിക ബുദ്ധിമുട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്. ഉപതി രഞ്ഞെടുപ്പ് വേണമോ എന്ന കാര്യത്തില്‍ ഞായറാഴ്ച കമ്മീഷന്‍ യോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കും

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഓരോ ദിവസവും വര്‍ദ്ധിച്ച് വരുന്നു, സര്‍ക്കാരിന് ഒരു വര്‍ഷം കാലാവധിയില്ല, കാലവര്‍ഷം രൂക്ഷമാകാന്‍ സാദ്ധ്യതയുണ്ട് ഈ മൂന്ന് കാരണങ്ങള്‍ വ്യക്തമാക്കി കൊണ്ടാണ് സംസ്ഥാനത്തെ കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകള്‍ നടത്താനുള്ള ബുദ്ധിമുട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്. കോവിഡ് പ്രതിസന്ധി നില നില്‍ക്കുന്നത് കൊണ്ട് തിരഞ്ഞെടുപ്പ് നടത്താനുള്ള പ്രശ്നമാണ് കമ്മീഷന്‍ പ്രധാനമായും പരിഗണിച്ചത്. തെരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ മറ്റ് നിയമപ്രശ്നങ്ങള്‍ ഇല്ലെന്നും കമ്മീഷന്‍ പറയുന്നുണ്ട്. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ അറിയിച്ചെങ്കിലും അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ്.

നിലവിലെ സാഹചര്യങ്ങളില്‍ മാറ്റമുണ്ടായാല്‍ എന്ന് തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയുമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് ആരാഞ്ഞിരുന്നു. കേന്ദ്രം തീരുമാനിക്കുന്നെങ്കില്‍ അതിനാവശ്യമായ സൌകര്യം ഒരുക്കാമെന്ന് ടിക്കാറാം മീണ അറിയിച്ചിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായി ഇവിഎം അടക്കം പരിശോധിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ കേരളത്തിലെത്തിയിട്ടുണ്ട്. അഞ്ചാം തിയതി ചേരുന്ന കമ്മീഷന്‍ യോഗത്തില്‍ സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നിലപാട് കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ