കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് മേയ് ആദ്യം; ടിക്കാറാം മീണ

കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് മേയ് ആദ്യം നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. രണ്ട് ഘട്ടമായിട്ടായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. മേയ് 31 നകം ഫലം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കും. കഴിഞ്ഞ തവണത്തേക്കാള്‍ 15000ത്തോളം പോളിംങ് സ്റ്റേഷനുകള്‍ അധികമുണ്ടാകും. ഒറ്റഘട്ടമായി നടത്തിയാല്‍ ഉദ്യോഗസ്ഥ വിന്യാസം ബുദ്ധിമുട്ടുണ്ടാക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

കേന്ദ്ര തിര‍ഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലവിലെ ഉത്തരവ് പ്രകാരം പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ബഹ്റയെ മാറ്റേണ്ടതില്ലെന്നും മീണ വ്യക്തമാക്കി. കേന്ദ്ര നിര്‍ദ്ദേശ പ്രകാരം ഒരേ തസ്തികയില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ ഐജി വരെയുള്ള ഉദ്യോഗസ്ഥരെ മാറ്റിയാല്‍ മതി. അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും മീണ പറഞ്ഞു.

കോവിഡ് രോഗികള്‍ പോസ്റ്റല്‍ വോട്ട് ഏർപ്പെടുത്തുന്നത് പരിഗണനയിലുണ്ട്. അന്തിമ വോട്ടർ പട്ടിക ജനുവരി ആദ്യം പ്രസിദ്ധീകരിക്കും. ഡിസംബർ 31 ന് ശേഷം അപേക്ഷ നല്‍കുന്നവർക്ക് വേണ്ടി സപ്ലിമെന്‍ററി പട്ടിക പിന്നീട് പ്രസിദ്ധീകരിക്കുമെന്നും മീണ പറഞ്ഞു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ