സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യത; ജാഗ്രതാ നിര്‍ദ്ദേശം

കേരളത്തില്‍ ഏപ്രില്‍ 03 മുതല്‍ 07 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി.മീ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ, മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദേശം

കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന തിരമാല ജാഗ്രതാ നിര്‍ദേശം

കേരള തീരത്ത് 03-04-2023 ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കുക.

Latest Stories

ഗര്‍ഭിണി ആയതു മുതല്‍ സ്ഥാപനത്തില്‍ പോകാനായില്ല; ഓഡിറ്റിങ് നടത്താനൊരുങ്ങി പൊലീസ്

കപ്പൽ അപകടത്തിൽ കേസെടുക്കില്ലെന്ന് സർക്കാർ, നഷ്ടപരിഹാരം മാത്രം മതി; കാരണം വ്യക്തമാക്കി ചീഫ് സെക്രട്ടറിയുടെ കുറിപ്പ്

ടെക്കികള്‍ മണ്ടന്മാരാണെന്ന് അറിയാമായിരുന്നു, എന്നാല്‍ ടെഡ് സരോന്‍ഡസ് മണ്ടത്തരത്തിന്റെ നിര്‍വചനമാണ്..; നെറ്റ്ഫ്‌ളിക്‌സ് സിഇഒയ്ക്കെതിരെ അനുരാഗ് കശ്യപ്

കിറ്റക്‌സ് നാട്ടിലെ ചെറുപ്പക്കാരോടും നാടിനോടും മറുപടി പറയേണ്ടിവരും; മനസമാധാനം വേണമെങ്കില്‍ അവനവന്‍ തന്നെ വിചാരിക്കണം; സാബു ജേക്കബിനെതിരെ മന്ത്രി പി രാജീവ്

സംരംഭകന്‍ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മെഡല്‍; മലയാളികള്‍ക്ക് അഭിമാനം

സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കരുത്; കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഉടന്‍ പിന്‍വലിക്കണം; മുഴുവന്‍ ഇടപാടുകളും ദുരൂഹം; ഇലോണ്‍ മസ്‌കിനെതിരെ സിപിഎം

പന്നിക്കെണിയില്‍ നിന്ന് ഇലക്ട്രിക് ഷോക്കേറ്റ് കുട്ടി മരിച്ചതില്‍ സര്‍ക്കാര്‍ മറുപടി പറഞ്ഞേ തീരൂ; വാക്കുകള്‍ പിന്‍വലിച്ച് വനംമന്ത്രി ആ കുടുംബത്തോട് മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

തൃശൂർ എരുമപ്പെട്ടി സർക്കാർ എൽപി സ്കൂ‌ളിൽ ഭക്ഷ്യവിഷബാധ; 50ൽ അധികം കുട്ടികൾ ചികിത്സയിൽ

‘അനന്തു മലയോര കർഷകർക്കിടയിലെ രക്തസാക്ഷി, അപകടത്തിന് കാരണം അനാസ്ഥ’; കേന്ദ്ര മന്ത്രി ജോർജ് കുര്യൻ

'വൈദ്യുതി മോഷ്ടിച്ചത് കോൺഗ്രസുകാരൻ, കോൺഗ്രസ്‌ മരണത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചു'; എ വിജയരാഘവൻ