ജീവശ്വാസമായി നഗരത്തിന് നടുവിലെ പച്ചത്തുരുത്ത്; കേരളത്തില്‍ ശുദ്ധമായ അന്തരീക്ഷ വായു ഇവിടെ മാത്രം, രാജ്യത്ത് നാലാം സ്ഥാനം!

ശുദ്ധ വായുവുള്ള പട്ടണങ്ങളുടെ പട്ടികയിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനവും രാജ്യത്ത് നാലാം സ്ഥാനവും സ്വന്തമാക്കി തൃശൂർ. ദേശീയ വായുനിലവാര സൂചിക (എക്യുഐ) പ്രകാരം ഇന്നലെ വൈകിട്ടത്തെ കണക്കിലാണ് തൃശൂർ നല്ല വായുവുള്ള സ്ഥലമായി മാറിയിരിക്കുന്നത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ സൂചികയിൽ 50 പോയിന്റോ അതിൽ കുറവോ വരുന്ന സ്ഥലങ്ങളാണ് ശുദ്ധ വായു ഉള്ളവ. തൃശൂരിന്റെ പോയിന്റ് 44 ആണ്.

രാജ്യ തലസ്ഥാനമടക്കം പ്രമുഖ നഗരങ്ങൾ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോൾ ആണ് സംസ്ഥനത്തിന് തന്നെ അഭിമാനമാകുന്ന ഈ നേട്ടം. തൃശൂർ കോർപറേഷൻ ഗ്രൗണ്ടിൽ നിന്നാണ് തോതുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. എക്യുഐ പട്ടികയിൽ ഇന്നലത്തെ കണക്കുപ്രകാരം ശുദ്ധ വായുവുള്ള ആകെ 12 പട്ടണങ്ങളാണ് ഉള്ളത്. കേരളത്തിൽ നിന്ന് മറ്റു പട്ടണങ്ങളൊന്നും ഈ പട്ടികയിൽ വന്നില്ല.

ഐസോൾ (മിസോറം) ആണ് മലിനീകരണം ഏറ്റവും കുറഞ്ഞ നഗരം (26 പോയിന്റ്). നഗാവ് (അസം), വിജയപുര (കർണാടക), ഷില്ലോങ് (മേഘാലയ) (എക്യുഐ 37) എന്നിവ ആണ് തൃശൂരിനു മുന്നിലുള്ള നഗരങ്ങൾ. ബാഗൽകോട്ട്, ചാമരാജ് നഗർ, കാഞ്ചീപുരം, കോലാർ, നൽബാരി, തഞ്ചാവൂർ, മംഗലാപുരം എന്നിവയും ശുദ്ധ വായു ഉള്ള 12 പട്ടണങ്ങളിൽപ്പെടുന്നു. പട്ടികയിൽ തിരുവനന്തപുരത്തിന് 66 പോയിന്റ് ആണ്. തൃപ്തികരം എന്ന വിഭാഗത്തിലാണ് നഗരം. കേരളത്തിലെ മറ്റിടങ്ങളുടെ വിവരം ലഭ്യമല്ലെന്നാണ് ദേശീയ മലിനീകരണ നിയന്ത്രണ ബോർഡ് പട്ടികയിൽ ഉള്ളത്.

ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന തരത്തിൽ വാഹനങ്ങളിൽ നിന്നും വ്യവസായശാലകളിൽ നിന്നും വമിക്കുന്ന പുകയിലെ പിഎം (പർട്ടിക്കുലേറ്റ് മാറ്റർ), നൈട്രജൻ ഡൈഓക്സൈഡ്, സൾഫർ ഡൈ ഓക്സൈഡ്, കാർബൺ മോണോക്സൈഡ് എന്നിവയുടെ തോത് അപകടകരമല്ലാത്ത തരത്തിലാണ് തൃശൂരിൽ. ഏറ്റവും തിരക്കേറിയ സമയത്തുപോലും വാഹനപ്പുകയിലെ സൂക്ഷ്മകണങ്ങളായ പിഎമ്മിന്റെ (പർട്ടിക്കുലേറ്റ് മാറ്റർ) തോത് തൃശൂർ നഗരത്തിൽ മിതമായ നിലയിലാണ്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ