ക്ഷേത്രത്തിൽ ആന ഇടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവം; നിയമം ലംഘിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ

കോഴിക്കോട് മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിൽ പ്രതികരിച്ച് വനംമന്ത്രി എകെ ശശീന്ദ്രൻ. നിയമം ലംഘിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇ‌തിന്റെ ഭാ​ഗമായി ക്ഷേത്രത്തിന് ഉത്സവം നടത്താനുള്ള അനുമതി റദ്ദാക്കിയതായും മന്ത്രി അറിയിച്ചു.

അപകട മരണത്തിന് പിന്നാലെ നാട്ടാന പരിപാലന ചട്ടത്തിന്റെ ലംഘനം ഉണ്ടായെന്ന് കണ്ടെത്തിയിരുന്നു. വെടിക്കെട്ടാണ് അപകടം ഉണ്ടാക്കിയതെന്നും, അപകടസമയത്തു ആനയ്ക്ക് ചങ്ങല ഇട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ കേസുൾ‌പ്പെടെയുള്ള നടപടികളെടുക്കുന്നത് പൂർത്തിയാക്കിയ ശേഷം മറ്റ് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകുന്നത് സംബന്ധിച്ച് പിന്നീട് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

കൊയിലാണ്ടിയിൽ എത്തി കുടുംബങ്ങളെ സന്ദർശിക്കുമെന്ന് മന്ത്രി അറിയിച്ചു. അതേസമയം സംഭവത്തിൽ ക്ഷേത്രം ട്രസ്റ്റിക്കെതിരെ കേസ് എടുത്തേക്കും. വനം വകുപ്പ് സിസിഎഫിൻ്റെയും കോഴിക്കോട് എഡിഎമ്മിൻ്റെയും റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും നടപടി. നാട്ടാന പരിപാലന ചട്ടത്തിന്റെ ലംഘനം ഉണ്ടായി. വെടിക്കെട്ടാണ് അപകടം ഉണ്ടാക്കിയതെന്നും , അപകടസമയത്തു ആനയ്ക്ക് ചങ്ങല ഇട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

മണക്കുളങ്ങര ക്ഷേത്രത്തിന് ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ രജിസ്ട്രേഷൻ ഉണ്ടായിരുന്നു ഇത് റദ്ദാക്കാൻ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ യോ​ഗത്തിൽ തീരുമാമനിച്ചരുന്നു. മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞതിന് പിന്നാലെ ചേർന്ന യോഗത്തി കോഴിക്കോട് ജില്ലയിൽ ആന എഴുന്നള്ളിപ്പിന് ഒരാഴ്ചത്തേക്ക് നിരോധനം ഏർപ്പെടുത്തി. എഡിഎമ്മിൻ്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടേതാണ് തീരുമാനം.

Latest Stories

'മൂല്യമുള്ള സിനിമകൾ ഇല്ലായിരുന്നു'; ബാലതാരങ്ങൾക്ക് പുരസ്‌കാരം നിഷേധിച്ച സംഭവത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ

'മുന്നാറിൽ നടക്കുന്നത് ഗുണ്ടായിസം, വിനോദസഞ്ചാരിയായ യുവതിയോട് മോശമായി പെരുമാറിയ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കും'; മന്ത്രി കെ ബി ഗണേഷ് കുമാർ

'കുട്ടികളും ഈ സമൂഹത്തിന്റെ ഭാഗം, അവർക്കും അവസരം കിട്ടണം'; ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ ജൂറിക്കെതിരെ ബാലതാരം ദേവനന്ദ

പിഎം ശ്രീ പദ്ധതി മരവിപ്പിക്കൽ; കേരളം ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്തയക്കും, കത്തിന്റെ കരട് മുഖ്യമന്ത്രി പരിശോധിക്കും

കോയമ്പത്തൂർ കൂട്ടബലാത്സംഗ കേസ്; മൂന്ന് പ്രതികളെയും വെടിവെച്ച് കീഴ്‌പ്പെടുത്തി പൊലീസ്

'ഇന്ത്യക്കാർ പല്ല് തേക്കുന്നില്ല'; ടൂത്ത് പേസ്റ്റ് വിൽപന കുറഞ്ഞതിൽ വിചിത്ര വാദവുമായി കോൾഗേറ്റ്

സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നാളെ മുതൽ

ഷഫാലിക്ക് ഞാൻ പന്ത് കൊടുത്തത് ആ കാരണം കൊണ്ടാണ്, അതിനു ഫലം കണ്ടു: ഹർമൻപ്രീത് കൗർ

'ബിസിസിഐ എക്കാലത്തും ഒരു പുരുഷാധിപത്യ സംഘടനയാണ്, വനിതാ ക്രിക്കറ്റിനോട് എൻ. ശ്രീനിവാസന് വെറുപ്പാണ് '; വമ്പൻ വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ വനിതാ താരം

ട്രെയിനിൽ നിന്നും തള്ളിയിട്ട പെൺകുട്ടി അപകടനില തരണം ചെയ്തിട്ടില്ല; 19കാരി ഇപ്പോഴും ഐസിയുവിൽ