കൊച്ചി വിമാനത്താവളത്തില്‍ മൂന്നേകാല്‍ കിലോ സ്വര്‍ണം പിടികൂടി

കൊച്ചി വിമാനത്താവളത്തില്‍ നിന്ന് മൂന്നേകാല്‍ കിലോയുടെ സ്വര്‍ണം പിടികൂടി കസ്റ്റംസ് . പിടിച്ചെടുത്ത സ്വര്‍ണത്തിന് മൂന്നരക്കോടി വിലവരും. ദുബായില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി നിഖില്‍ കമ്പിവളപ്പ് എന്നയാളില്‍ നിന്ന് മാത്രം 1783 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്.

പിടിയിലായ മറ്റു രണ്ടുപേര്‍ കാസര്‍കോട്, മലപ്പുറം സ്വദേശികളാണ്. കാപ്‌സ്യൂള്‍ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ചാണ് നിഖില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലും, കടലാസ് പെട്ടിക്കകത്ത് സ്വര്‍ണം പൂശിയുമാണ് മറ്റുരണ്ടുപേര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

പിടിയിലായവര്‍ക്കെതിരെ കസ്റ്റംസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. പരിശോധനയും കര്‍ശനമാക്കി.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ