രോഗിയുടെ ബന്ധുവിന്റെ മുട്ടുകാൽ തല്ലിയൊടിക്കുമെന്ന് ഭീഷണി; ഡോക്ടർക്ക്‌ സസ്പെന്‍ഷൻ

തിരുവനന്തപുരത്ത് രോഗിയുടെ ബന്ധുവിനോട് മുട്ടുകാല്‍ തല്ലിയൊടിക്കുമെന്ന പറഞ്ഞ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിലാണ് സംഭവം. രോഗിയുടെ ബന്ധുക്കളോട് അപമര്യാദയായി പെരുമാറിയതിന് ഡോ. അനന്തകൃഷ്ണന് എതിരെയാണ് നടപടി.

മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ ഡോക്ടറും രോഗിയുടെ ബന്ധുക്കളും തമ്മില്‍ ഉണ്ടായ തര്‍ക്കം സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ഇതിനെ തുടര്‍ന്ന അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം രോഗിയുടെ എക്‌സറേ എടുക്കാനായി എത്തിയപ്പെള്‍ ഡോക്ടര്‍ കുറിച്ച് നല്‍കിയ കുറിപ്പില്‍ ലാബ് ടെക്നീഷ്യന്‍ സംശയം ഉന്നയിച്ചിരുന്നു. കുറിപ്പ് തെറ്റാണ് എന്ന ചൂണ്ടിക്കാട്ടി മാറ്റി എഴുതണം എന്ന ആവശ്യവുമായി ബന്ധുക്കള്‍ ഡോക്ടറെ സമീപിച്ചു. ഇതേ തുടര്‍ന്നാണ് തര്‍ക്കം ഉണ്ടായത്.

തന്നെ പഠിപ്പിക്കേണ്ട പറഞ്ഞത് പോലെ എക്‌സ്റേ എടുത്താല്‍ മതി എന്ന് ഡോക്ടറുടെ മറുപടി നല്‍കി. ശേഷം രോഗിയുടെ ബന്ധുവിനോട് മുട്ടുകാല്‍ തല്ലിയൊടിക്കും ഇറങ്ങിപ്പോടാ എന്ന ആക്രോശിക്കുകയും ചെയ്തു. സംഭവത്തില്‍ ആരോഗ്യവിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

Latest Stories

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി

'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും

എന്റെ സമീപകാല വിജയത്തിന് കാരണം ആ ഒറ്റ കാരണം, അങ്ങനെ ചെയ്തില്ലെങ്കിൽ കിട്ടാൻ പോകുന്നത് വമ്പൻ പണി; സഞ്ജു പറയുന്നത് ഇങ്ങനെ

ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

സായി പല്ലവി മുസ്ലീമോ? രാമയണത്തിൽ അഭിനയിപ്പിക്കരുത്..; വിദ്വേഷ പ്രചാരണം കനക്കുന്നു

രണ്ടും തോൽക്കാൻ തയാറല്ല ഒരാൾ ഹാട്രിക്ക് നേടിയാൽ മറ്റവനും നേടും, റൊണാൾഡോ മെസി ബന്ധത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലിവർപൂൾ ഇതിഹാസം

തൃശൂരിന് വജ്രത്തിളക്കം നല്‍കാന്‍ കീര്‍ത്തിലാല്‍സിന്റെ ഗ്ലോ, പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു

തിരുവല്ലയില്‍ മദ്യ ലഹരിയില്‍ പൊലീസ് സ്റ്റേഷനില്‍ പരാക്രമം;പിന്നാലെ റോഡിലിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിയെ ആക്രമിച്ചു; പ്രതി പൊലീസ് കസ്റ്റഡിയില്‍

സിനിമയിൽ തിരിച്ചു വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല: ഫഹദ് ഫാസിൽ

മുഖ്യമന്ത്രിയുടെ വിദേശയയാത്ര: പിണറായി കുടുംബസമേതം വിദേശത്തേക്ക് ഉല്ലാസയാത്ര നടത്തുന്നതിന് ഖജനാവിലെ ഫണ്ട് ഉപയോഗിക്കരുതെന്ന് ബിജെപി