'ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും, ശത്രു അദ്ദേഹത്തിന്റെ നാക്ക് തന്നെ', എം.എം മണിക്കെതിരെ തിരുവഞ്ചൂര്‍

അഞ്ചേരി ബേബി വധക്കേസില്‍ എം.എം മണിക്കെതിരെ മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മണി വീണിടത്ത് കിടന്ന് ഉരുളുകയാണ്. യഥാര്‍ത്ഥത്തില്‍ എം.എം മണിയുടെ ശത്രു അദ്ദേഹത്തിന്റെ നാക്ക് തന്നെയാണ്. അത് വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. അദ്ദേഹം തന്നെ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും, തങ്ങളാരും എടുത്ത് തലയില്‍ വച്ച് കൊടുത്തതല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

മണക്കാട് നടന്ന പാര്‍ട്ടി യോഗത്തില്‍ മണി തന്നെ നടത്തിയ വണ്‍ ടൂ ത്രീ പ്രസംഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് പുറത്തുവിട്ടത്. അക്കാര്യം മണി അന്ന് നിഷേധിച്ചിരുന്നല്ല. വ്യക്തി വിരോധത്തിന്റെ പേരിലല്ല കൊല നടത്തിയെന്ന വിവാദ പ്രസംഗത്തിന്റെ പേരിലാണ് എം.എം മണിക്കെതിരെ താന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് കേസെടുത്തത്.

ആരെയെങ്കിലും ഇഷ്ടമല്ലെങ്കില്‍ അപമാനിക്കുക എന്നത് എം.എം മണിയുടെ സ്വഭാവമാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം എംഎം മണിയുടെ നാക്ക് എവിടെ, എന്റെ പ്രവര്‍ത്തനം എവിടെ എന്ന്. നിലവാരം വിട്ട് തരംതാണുള്ള ഒരു വിമര്‍ശനത്തിനും താനില്ല. നിറത്തിന്റെ കാര്യത്തില്‍ താനും അദ്ദേഹവും തമ്മില്‍ വലിയ വ്യത്യാസമില്ല. എന്നെക്കാള്‍ കുറച്ചുകൂടി കൃഷ്ണനാണ് എം.എം. മണിയെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഞ്ചേരി ബേബി 1982 ലാണ് കൊല്ലപ്പെട്ടത്. കേസില്‍ ഇന്നലെ എം.എം മണിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എം.എം മണിയെ കൂടാതെ ഒജി മദനന്‍, പാമ്പുപാറ കുട്ടന്‍ എന്നിവരെയും കോടതി കുറ്റവിമുക്തരാക്കി.

തിരുവഞ്ചൂര്‍ വഞ്ചകനാണ് എന്നായിരുന്നു കേസില്‍ നിന്ന് കുറ്റവിമുക്തനാക്കപ്പെട്ട ഉടനെ മണിയുടെ പരാമര്‍ശം. തിരുവഞ്ചൂരിന്റെ നിറത്തെപ്പറ്റിയും അദ്ദേഹം പരാമര്‍ശം നടത്തിയിരുന്നു.

2012 മെയ് 25ന് മണക്കാട് നടന്ന ഒരു പൊതുയോഗത്തില്‍ എം എം മണി അഞ്ചേരി ബേബിയുടെ കൊലപാതകത്തെ 123 എന്ന് അക്കമിട്ട് സൂചിപ്പിച്ചിരുന്നു. ഈ പ്രസംഗം വിവാദമായതോടെയാണ് എം.എം മണിയെ കേസിലെ രണ്ടാം പ്രതിയാക്കി പുതിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. യു.ഡി.എഫ് ഭരണകാലത്ത് എം.എം മണിയെ പൊലീസ് അറസ്റ്റു ചെയ്തു. 1988ല്‍ ഈ കേസിലെ 9 പ്രതികളെയും കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടയിച്ചിരുന്നു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍