ജനങ്ങളുടെ മേല്‍ ഇരട്ടി പ്രഹരം: സപ്ലൈകോയ്ക്ക് മുന്നോട്ടുപോകാന്‍ സാധിക്കുന്നില്ല; സാധനങ്ങള്‍ക്ക് വില കൂട്ടുമെന്ന് ഭക്ഷ്യമന്ത്രി; റേഷന്‍ കടകള്‍ ഇന്നു മുതല്‍ പ്രവര്‍ത്തിക്കും

സപ്ലൈകോ നല്‍കി വരുന്ന പതിമൂന്നിന സാധനങ്ങള്‍ക്ക് വില കൂട്ടുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. എല്‍ഡിഎഫ് യോഗത്തില്‍ ഇക്കാര്യം അംഗീകരിച്ചു. സപ്ലൈകോയ്ക്ക് ഒരുപാട് സാമ്പത്തിക ബാധ്യതയുണ്ട്. ഏഴുവര്‍ഷമായി പതിമൂന്നിന സാധങ്ങള്‍ക്ക് വില കൂട്ടിയിട്ടില്ല.

എത്ര ശതമാനം വില കൂട്ടണമെന്ന് തീരുമാനിച്ചിട്ടില്ല. ഈ നിലയില്‍ ഒരു സ്ഥാപനത്തിന് മുന്നോട്ടുപോകാന്‍ കഴിയില്ല. സ്വാഭാവികമായും ഇതിനൊരു പരിഷ്‌കരണം ഉണ്ടാവണം. സബ്‌സിഡി സാധനങ്ങള്‍ക്ക് എത്ര ശതമാനം വരെ വില കൂട്ടണമെന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പവര്‍ ഔട്ടേജ് കാരണം കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ കീഴിലുള്ള ഡാറ്റ സെന്ററിലെ ആധാര്‍ ഒതന്റിഫിക്കേഷനു സഹായിക്കുന്ന എ.യു.എ സര്‍വ്വറില്‍ ഉണ്ടായ തകരാര്‍ പരിഹരിച്ചതായി അദേഹം വ്യക്തമാക്കി. ഇന്നു മുതല്‍ റേഷന്‍ കടകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ