രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസ്: എംബസിയിൽ നിന്ന് വീഡിയോ കോൺഫറൻസിങ് വഴി അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാണ് വീഡിയോ കോൺഫറൻസിങ് വഴി ഇന്ത്യൻ എംബസിയിൽ നിന്ന് വിദേശത്തുള്ള അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയത്.

ഹൈക്കോടതി മാർഗനിർദേശങ്ങൾ അനുസരിച്ചാണ് മജിസ്‌ട്രേറ്റ് കോടതി വീഡിയോ കോൺഫറൻസിങ് വഴി മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. നേരത്തേ അന്വേഷണസംഘവും വീഡിയോ കോൺഫറൻസിങ് വഴി അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കോടതിക്ക് മുന്നിലും അതിജീവിത ഇതേ മൊഴി തന്നെ ആവർത്തിച്ചതായാണ് വിവരം.

മൂന്നാമത്തെ ബലാത്സംഗക്കേസിലാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് ജനുവരി 11-ന് പോലീസ് അറസ്റ്റ്‌ ചെയ്തത്. ആദ്യത്തെ കൂടിക്കാഴ്ചയിൽതന്നെ രാഹുൽ ഹോട്ടൽമുറിയിൽവെച്ച് പീഡിപ്പിച്ചെന്നായിരുന്നു മൂന്നാമത്തെ പരാതിയിലും പറഞ്ഞിരുന്നത്.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി