'ഇതിന് വേറെ അജണ്ട ഇല്ല, വികസന സദസ്സിനോട് മുഖം തിരിച്ച് നിൽക്കുന്നത് ശരിയായ സമീപനം ആണോ?'; പ്രതിപക്ഷത്തോട് ചോദ്യം ഉന്നയിച്ച് മുഖ്യമന്ത്രി

സംസ്ഥാന സർക്കാരിന്റെ വികസന സദസ് ബഹിഷ്കരിക്കുന്ന പ്രതിപക്ഷത്തോട് ചോദ്യമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വികസന സദസ്സിനോട് മുഖം തിരിച്ച് നിൽക്കുന്നത് ശരിയായ സമീപനം ആണോയെന്ന് പ്രതിപക്ഷത്തിനോട് മുഖ്യമന്ത്രി ചോദിച്ചു. എല്ലാവരും സഹകരിക്കുകയാണല്ലോ വേണ്ടതെന്നും ഇതിന് വേറെ അജണ്ട ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസ സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. വികസനത്തെ സംബന്ധിച്ച് അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ തുറന്ന മനസോടെ ചർച്ച നടത്താമല്ലോയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചിലരിൽ ആ തുറന്ന മനസ്സ് കാണുന്നില്ല. അതുകൊണ്ടാണ് ഇത് പറയേണ്ടി വരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നാട്ടിൽ ഉണ്ടാകുന്ന എല്ലാ വികസനങ്ങളും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനം ആണെന്ന് കാണണം. പ്രതിപക്ഷത്ത് ഇരിക്കുന്നവർക്കും പങ്കില്ലേ. വികസന കാര്യങ്ങളിൽ ഒന്നിച്ചു നിൽക്കണം. രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പറയാനും ഒരുപാട് അവസരങ്ങൾ ഉണ്ടല്ലോ. എന്നാൽ നാടിന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ മാറാൻ പാടില്ലല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest Stories

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ പൊതുമധ്യത്തിൽ അപമാനിച്ചു; പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിയമസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്

'ഞങ്ങളും ഇന്ത്യയെ പോലെ കളിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി നേടിയേനെ': സൽമാൻ അലി ആഘ

ഈ തവണ ടി-20 ലോകകപ്പ് ഞങ്ങൾ നേടും, ആ ഒരു കാരണം ഞങ്ങൾക്ക് ഗുണമാണ്: സൽമാൻ അലി ആഘ

'സഞ്ജു ടീമിൽ നിന്ന് ഉടൻ പുറത്താകും, ഓപണിംഗിൽ ഇനി ഇഷാൻ കിഷൻ കളിക്കും'; തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ താരം