'എന്നെ കൊല്ലാന്‍ സാധ്യതയുണ്ട്, 16 വയസുമുതല്‍ വൈശാഖന്‍ പീഡിപ്പിക്കുകയാണ്'; എലത്തൂരിലെ യുവതിയുടെ കൊലപാതകത്തില്‍ നിർണായക സന്ദേശം കണ്ടെത്തി പൊലീസ്

കോഴിക്കോട് എലത്തൂരിലെ യുവതിയുടെ കൊലപാതകത്തില്‍ പ്രതി വൈശാഖിനെതിരെ നിര്‍ണാക തെളിവുകള്‍ കണ്ടെത്തി പൊലീസ്. പ്രതിയുടെ പീഡനം വിവരിച്ച യുവതി അയച്ച സന്ദേശം പൊലീസ് കണ്ടെടുത്തു. വൈശാഖന്‍ തന്നെ കൊല്ലാന്‍ സാധ്യതയുണ്ടന്നും 16 വയസുമുതല്‍ വൈശാഖന്‍ തന്നെ പീഡിപ്പിക്കുകയാണെന്നും സന്ദേശത്തിൽ യുവതി പറയുന്നു. കൗണ്‍സിലര്‍ക്ക് അയച്ച സന്ദേശമാണ് പൊലീസ് കണ്ടെത്തിയത്.

വൈശാഖന്‍ യുവതിയെ കൊലപ്പെടുത്തിയ ദിവസം രാവിലെ 9.20നാണ് യുവതി കല്ലായിയിലുള്ള കൗണ്‍സിലര്‍ക്ക് സന്ദേശമയച്ചത്. 16 വയസുമുതല്‍ വൈശാഖന്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് ഉള്‍പ്പെടെ സന്ദേശത്തില്‍ യുവതി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസമായി താന്‍ ഇയാളില്‍ നിന്ന് അകലാന്‍ ശ്രമിക്കുകയാണ്. ഇതിന്റെ പേരില്‍ വൈശാഖന്‍ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും വൈശാഖന്‍ തന്നെ കൊല്ലാനും സാധ്യതയുണ്ടെന്നും സന്ദേശത്തിലുണ്ട്. താന്‍ കൊല്ലപ്പെടുകയാണെങ്കില്‍ അതിന്റെ ഉത്തരവാദി വൈശാഖനാണെന്നും സന്ദേശത്തില്‍ യുവതി പറഞ്ഞു.

എലത്തൂര്‍ എസ്എച്ച്ഒ കെ ആര്‍ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ വൈശാഖനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കൊലപ്പെടുത്തിയത് താന്‍ തന്നെയെന്നും കുറ്റബോധം ഉണ്ടെന്നും കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ പ്രതി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ ലഭിച്ച പ്രതി വൈശാഖനെ വീണ്ടും ചോദ്യം ചെയ്ത ശേഷമായിരുന്നു പൊലീസ് തെളിവെടുപ്പ് നടപടികളിലേക്ക് കടന്നത്. 26 വയസുകാരിയെ പ്രതി വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. ജ്യൂസില്‍ ഉറക്ക ഗുളിക കലര്‍ത്തി നല്‍കി യുവതിയുടെ കഴുത്തില്‍ കുരുക്കിടുകയും കൊലപ്പെടുത്തുകയുമായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ