കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു, മൃതദേഹം പുറത്തെടുത്തത് എട്ട് മണിക്കൂറിന് ശേഷം

കൊല്ലം കുണ്ടറയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു. എഴുകോണ്‍ സ്വദേശി ഇരിമ്പനങ്ങാട് കൊച്ചു തുണ്ടില്‍ വീട്ടില്‍ ഗിരീഷ്‌കുമാര്‍ (47) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. പെരിനാട് വെള്ളിമണ്‍ ഹൈസ്‌കൂളിനു സമീപം സ്വകാര്യവ്യക്തിയുടെ കിണര്‍ വൃത്തിയാക്കാനാണ് ഗിരീഷ് കുമാറും കരാറുകാരനായ വെള്ളിമണ്‍ സ്വദേശി ഹരിയും എത്തിയത്. ഒന്നരയോടെ കിണര്‍ വൃത്തിയാക്കാന്‍ തുടങ്ങി. കിണര്‍ വൃത്തിയാക്കിയ ശേഷം തിരികെ കയറുന്നതിനിടെ തൊടി ഇടിഞ്ഞ് വീഴുകയായിരുന്നു.

തുടര്‍ന്ന് അഗ്നിശമന സേനാ യൂണിറ്റുകളും നാല് മണ്ണുമാന്തി യന്ത്രങ്ങളും എത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. എട്ട് മണിക്കൂറിന് ശേഷമാണ് മൃതദേഹം പുറത്തെടുക്കാനായത്.

Latest Stories

അബ്ദുൽ റഹീമിന് 20 വർഷം തടവ് ശിക്ഷ; കീഴ് കോടതി വിധി ശരിവെച്ച് അപ്പീൽ കോടതി

1600 കോടി ബജറ്റിൽ രാമായണ, ബ്രഹ്മാണ്ഡ ചിത്രത്തിനായി രൺബീറും യഷും വാങ്ങുന്ന പ്രതിഫലം പുറത്ത്, സായി പല്ലവിക്കും റെക്കോഡ് തുക

ഗുജറാത്തിൽ പാലം തകർന്നു, വാഹനങ്ങൾ നദിയിലേക്ക് വീണു; ഒമ്പത് മരണം - വീഡിയോ

കേരളത്തില്‍ മികച്ച ചികിത്സാസൗകര്യം ഉണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രിക്ക് ഇവിടെ ചികിത്സ തേടുമായിരുന്നില്ലേ; മന്ത്രി സജി ചെറിയാന്‍ പറഞ്ഞതാണ് സത്യമെന്ന് കെപിസിസി പ്രസിഡന്റ്

രാജസ്ഥാനില്‍ വ്യോമസേന യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റ് ഉള്‍പ്പെടെ രണ്ട് മരണം

'എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം, അതിനപ്പുറത്തേക്ക് മറ്റ് നിക്ഷിപ്ത താല്‍പര്യമില്ല'; കീം പരീക്ഷ ഫലം റദ്ദാക്കിയ ഹൈക്കോടതി നടപടിയിൽ ആർ ബിന്ദു

ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനമോ? യുഡിഎഫിൽ തന്നെ കൂടുതൽ പേർ പിന്തുണക്കുന്നവെന്ന സർവേ പങ്കുവച്ച് ശശി തരൂർ

'വി മുരളീധരന് ജ്യോതി മൽഹോത്രയെ അറിയാം, ആയമ്മ 2023 ൽ തന്നെ കേരളത്തിൽ എത്തിയിട്ടുണ്ട്'; സന്ദീപ് വാര്യർ

'കേരള സർവകലാശാലയിൽ എസ്എഫ്ഐ നടത്തിയത് ഗുണ്ടായിസം, ആഭാസ സമരത്തിന് പൊലീസും സർക്കാരും കൂട്ട് നിന്നു'; വി ഡി സതീശൻ

സര്‍ക്കാരാണ് ശമ്പളം നല്‍കുന്നത്, ആര്‍ലേക്കര്‍ അല്ലെന്ന് വിസിമാര്‍ ചിന്തിക്കണം; കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടത്തുന്നതെന്ന് എസ്എഫ്‌ഐ