കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

കലൂരിലെ ഹോസ്റ്റലിന്റെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇരുപത്തിമൂന്നുകാരിയായ അവിവാഹിതയായ കൊല്ലം സ്വദേശിയായ യുവതിയാണ് പ്രസവിച്ചത്.
കലൂര്‍ ഓള്‍ഡ് മാര്‍ക്കറ്റ് റോഡിനു സമീപത്തുള്ള വനിതാ ഹോസ്റ്റലിലാണു ഇന്നു സംഭവം നടന്നത്. ഹോസ്റ്റല്‍ അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി അമ്മയെയും കുഞ്ഞിനെയും എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.

കലൂരിലെ ആറു പേരുള്ള മുറിയിലാണു പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. യുവതി ഗര്‍ഭിണിയാണെന്ന വിവരം ഒപ്പമുള്ള സഹപ്രവര്‍ത്തകര്‍ അറിഞ്ഞിരുന്നില്ല. നേരത്തെ ചര്‍ദ്ദി അടക്കമുള്ള ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നതു കണ്ട് ഒപ്പമുണ്ടായിരുന്നവര്‍ കാര്യം തിരക്കിയിരുന്നെങ്കിലും ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് യുവതി വ്യക്തമാക്കുകയായിരുന്നു.

ഇന്നു രാവിലെ കുളിക്കാനായെന്ന് പറഞ്ഞ് ശുചിമുറിയില്‍ കയറിയ യുവതി ഏറെ നേരം കഴിഞ്ഞും പുറത്തിറങ്ങിയില്ല. ഇതോടെ സുഹൃത്തുക്കള്‍ നിരന്തരം വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. തുടര്‍ന്ന് വാതില്‍ ബലംപ്രയോഗിച്ചു തുറന്ന് അകത്തു കയറിയപ്പോള്‍ കയ്യില്‍ നവജാതശിശുവിനെയും പിടിച്ചു നില്‍ക്കുന്ന നിലയില്‍ യുവതിയെ കാണുകയായിരുന്നു.

കൊല്ലം സ്വദേശിയായ സുഹൃത്തില്‍നിന്നാണു ഗര്‍ഭം ധരിച്ചതെന്നു യുവതി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. യുവാവിന്റെയും യുവതിയുടെയും മാതാപിതാക്കളെ പൊലീസ് എറണാകുളത്തേക്കു വിളിപ്പിച്ചിട്ടുണ്ട്.

Latest Stories

കൊച്ചിയിൽ കമന്റടിച്ചത് ചോദ്യം ചെയ്ത പെൺകുട്ടികൾക്ക് നേരെ ഉണ്ടായ ആക്രമണം; ഒന്നാം പ്രതി ക്രിമിനൽ പശ്ചാത്തലമുള്ളയാൾ, ബിസിനസ് ഇടപാടുകളിൽ ദുരുഹതയെന്ന് ഡിസിപി

'നീട്ടിയ കൈകളിലേക്ക് ഒരു മിഠായി കൈമാറിയാൽ തകർന്നുവീഴുന്ന ഒരു ഗോപുരവും ഇവിടെയില്ല, മനസ്സിൽ മനുസ്മൃതി ആയത് കൊണ്ടാണോ മനുഷ്യരെ തൊടാത്തത്'; വി മുരളീധരനെ വിമർശിച്ച് എ എ റഹീം

യുദ്ധത്തിന്റെ മറവിൽ മറച്ചുവെക്കപ്പെട്ട മനുഷ്യാവകാശ ദുരന്തങ്ങൾ : ഐക്യരാഷ്ട്രസഭയുടെ ലൈംഗികാതിക്രമ ബ്ലാക്ക്‌ലിസ്റ്റിൽ ഇസ്രായേലും റഷ്യയും

യുക്രെയ്‌നിലെ റഷ്യൻ മിസൈൽ ആക്രമണത്തിൽ 10 മരണം; 600-ലധികം മിസൈലുകൾ പ്രതിരോധിച്ചതായി യുക്രൈൻ

മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധു നിയമനം; സഹോദരി ഭർത്താവ് അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി

കാലവർഷം ഉടൻ എത്തും; സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്, എല്ലാ ജില്ലകളിലും മുന്നറിയിപ്പ് നൽകി

അണ്ണാമലൈ ബിജെപിയിൽ നിന്ന് രാജിവച്ചു; നാലുമണിക്ക് അമിത് ഷായുമായി കൂടിക്കാഴ്ച

മാസപ്പടി കേസ്; വീണയ്ക്ക് വെള്ളിയാഴ്ച വരെ ഇഡി നോട്ടീസ് അയക്കില്ല, ഹൈക്കോടതി ഉത്തരവിന് ശേഷം നടപടി

ട്രൈബൽ റസിഡൻഷ്യൽ സ്‌കൂളിൽ പ്രവേശനോത്സവത്തിനിടെ കുട്ടികൾക്ക് മിഠായി ഡസ്കിലിട്ട് കൊടുത്ത് വി മുരളീധരൻ എംഎൽഎ; സമൂഹ മാധ്യമങ്ങളിൽ വിമർശനം

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്