മഴയത്ത് തോട്ടിലെ വെള്ളത്തിന് പാല്‍ നിറം; ആദ്യം നാട്ടുകാരില്‍ അമ്പരപ്പ് പിന്നീട് സഹതാപം

പൂഞ്ഞാര്‍ കുന്നോന്നിയില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം പെയ്ത മഴയെ തുടര്‍ന്ന് നാട്ടുകാര്‍ കണ്ടത് വിചിത്രമായ കാഴ്ചയായിരുന്നു. അമ്പലം ഭാഗത്തെ തോട്ടിലെ വെള്ളം പതിയെ പാല്‍ പോലെ വെളുത്ത നിറത്തിലായി. കണ്ടുനിന്നവരില്‍ ആദ്യം അമ്പരപ്പുണ്ടാക്കിയെങ്കിലും പതിയെ നിറത്തിന്റെ കാരണം കണ്ടെത്തുകയായിരുന്നു.

സമീപത്തെ പുരയിടത്തിലെ പൈപ്പില്‍ നിന്ന് ഒഴുകിയെത്തിയ റബര്‍ പാല്‍ ആയിരുന്നു വെളുത്ത നിറത്തിന് കാരണമായത്. കഴിഞ്ഞ ദിവസം വൈകുന്നേരം 4ന് ആയിരുന്നു സംഭവം നടന്നത്. പുരയിടത്തില്‍ സൂക്ഷിച്ചിരുന്ന വീപ്പയില്‍ ശേഖരിക്കാന്‍ പൈപ്പിലൂടെ ഒഴുക്കിയ റബര്‍ പാല്‍ ഒഴുകിയെത്തി തോട്ടില്‍ കലര്‍ന്നതോടെയാണ് കുന്നോന്നി നിവാസികളെ ആശങ്കയിലാക്കിയ വെളുത്ത നിറത്തിലുള്ള വെള്ളത്തിന് കാരണമായത്.

പൈപ്പില്‍ സംഭവിച്ച വിള്ളലാണ് പാല്‍ തോട്ടിലേക്ക് ഒഴുകാന്‍ കാരണമായത്. ഏകദേശം 250 ലിറ്റര്‍ പാല്‍ തോട്ടിലേക്ക് ഒഴുകിയതായാണ് വിവരം. തോട്ടില്‍ ഏകദേശം ഒരു കിലോമീറ്റര്‍ ഭാഗത്ത് റബര്‍ പാല്‍ പരന്നൊഴുകിയതായാണ് നാട്ടുകാര്‍ പറയുന്നത്. അതിശക്തമായ മഴ പെയ്തിരുന്നതിനാല്‍ മണിക്കൂറുകള്‍ കൊണ്ട് തോട്ടിലെ വെള്ളം സാധാരണ നിലയിലായി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ