'കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി, കൊലപാതകത്തിന് കാരണം സാമ്പത്തിക തർക്കം'; കുറ്റസമ്മതം നടത്തി പ്രതി

കൊച്ചി കോന്തുരുത്തിയിലെ വീട്ടുവളപ്പില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുറ്റസമ്മതം നടത്തി പ്രതി ജോർജ്. കൊലപാതകം നടത്തിയെന്ന് വീട്ടുടമ ജോർജ് സമ്മതിച്ചു. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണം. പ്രതി സ്ത്രീയെ എറണാകുളം സൗത്തിൽ നിന്നും കയറ്റി കൊണ്ട് വന്നതാണ്. ലൈംഗിക തൊഴിലാളിയാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ വീട്ടുടമ ജോര്‍ജിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മാലിന്യം ശേഖരിക്കാനെത്തിയ ഹരിത കര്‍മ സേനാംഗങ്ങളാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിനരികെ അബോധാവസ്ഥയിൽ ജോര്‍ജിനെയും കണ്ട ഹരിത കര്‍മ സേനാംഗങ്ങൾ ഉടൻ കൗണ്‍സിലറെ വിവരമറിയിക്കുകയും കൗണ്‍സിലര്‍ പൊലീസിനെയും വിവരമറിയിക്കുകയുമായിരുന്നു.

അര്‍ദ്ധരാത്രിയോടെ കൊലപാതകം നടന്നെന്നാണ് പൊലീസ് നിഗമനം. പുലര്‍ച്ചെ നാലരയോടെ തൊട്ടടുത്ത കടകളിൽ ചെന്ന് ജോര്‍ജ് ചാക്ക് തിരക്കിയിരുന്നു. പട്ടിയോ പൂച്ചോ ചത്തുകിടക്കുന്നുവെന്നും മറവ് ചെയ്യാൻ വേണ്ടിയാണ് എന്നുമാണ് ജോര്‍ജ് പറഞ്ഞത്. ചാക്കിൽ മൃതദേഹം കെട്ടി പുറത്തേക്ക് കൊണ്ടുവരുന്ന വഴി ജോര്‍ജ് തളര്‍ന്നുവീണതാകാമെന്ന് പൊലീസ് പറയുന്നു.

Latest Stories

മെസ്സിയുടെ കാലത്ത് ഫുട്ബോൾ കാണുക എന്നത് ഭാഗ്യമാണ്: രമേശ് ചെന്നിത്തല

മെസ്സിക്ക് റെഡ് കാർഡ് കൊടുക്കണമായിരുന്നു, റഫറി മനഃപൂർവം അത് വേണ്ടെന്ന് വെച്ചു; സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച

അൽഫോൻസോ ഡേവീസും പ്രതീക്ഷയുടെ കളിക്കളങ്ങളും; അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോക ഫുട്ബോളിന്റെ നെറുകയിലേക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

'യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം'; വിമർശിച്ച് എം വി ഗോവിന്ദൻ

എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി

'പിഎം ശ്രീ പദ്ധതി കഴിഞ്ഞ ഗവണ്‍മെന്റ് ആരോരുമറിയാതെ ഒപ്പിട്ടതാണ്, ആദ്യം ഉപസമിതി വിഷയം പഠിക്കട്ടെ'; രമേശ് ചെന്നിത്തല

'വീട്ടിൽ പോവണ്ടേ ചേട്ടാ... കണ്ടക്ടറോട് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് പ്രൈവറ്റ് ബസ് കണ്ടക്ടർ'; സംഭവം വടക്കാഞ്ചേരിയില്‍, പരാതി നൽകി എസ്എഫ്ഐ

'നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ' എന്ന് മോദിയോട് മെലോണി; വീണ്ടും ട്രെന്റായി 'മെലോഡി'