'പ്രതിപക്ഷത്തിന് ഭരണം എന്ന വിചാരം മാത്രം, മറ്റൊരു ചൈന മോഡൽ സാധ്യമാക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ അതിനെ തുരങ്കം വയ്ക്കുന്നു'; വിമർശിച്ച് ബെന്യാമിൻ

പ്രതിപക്ഷത്തെ വിമർശിച്ച് എഴുത്തുകാരൻ ബെന്യാമിൻ. മറ്റൊരു ചൈന മോഡൽ സാധ്യമാക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ ഭരണം എന്ന വിചാരം മാത്രമുള്ള പ്രതിപക്ഷം അതിനെ തുരങ്കം വയ്ക്കുന്നുവെന്ന് ബെന്യാമിൻ കുറ്റപ്പെടുത്തി. കേരളത്തെ എങ്ങനെയും ഇകഴ്ത്തി കാണിക്കാനാണ് ചില പത്രങ്ങളും ചില പ്രതിപക്ഷ നേതാക്കളും ചേർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ബെന്യാമിൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ബെന്യാമിന്റെ വിമർശനം.

മറ്റെല്ലാം മേഖലയിലും ഒന്നാമത് എത്തിയതു പോലെ നമ്മൾ ഏറെ പഴികേട്ടിരുന്ന ഒരു മേഖലയിൽ കൂടി നാം ഒന്നാമതെത്തിയിരിക്കുന്നു എന്നറിയുന്നതിൽ അഭിമാനിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്ന പൗരനാണ് താനെന്ന് ബെന്യാമിൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ‘ഭരണം, ഭരണം ഭരണം’ എന്ന വിചാരം മാത്രം തലക്ക് പിടിച്ചു നടക്കുന്ന പ്രതിപക്ഷം തുരങ്കം വെക്കുകയാണെന്ന് ബെന്യാമിൻ കുറ്റപ്പെടുത്തി. കേരളത്തിൽ വരാനിരിക്കുന്ന സംരംഭങ്ങളെ അസൂയ മൂത്ത് എങ്ങനെയെങ്കിലും ഇല്ലാതാക്കാം എന്നാണ് വിചാരമെങ്കിൽ തൊഴിൽ തേടുന്ന ഇവിടുത്തെ യുവജനത നിങ്ങൾക്ക് ചുട്ടമറുപടി നൽകുമെന്ന് ബെന്യാമിൻ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഞങ്ങൾ 100% സാർ

മെച്ചപ്പെട്ട ജീവിതം തേടിയുള്ള തൊഴിൽ കുടിയേറ്റം വലിയ വെല്ലുവിളികൾ നേരിടുന്ന കാലമാണിത്. മുൻ കാലങ്ങളിലെ പോലെ ഇതര രാജ്യങ്ങളിൽ പോയി ദീർഘകാലം ജോലി ചെയ്‌തും പൗരത്വം നേടിയും ജീവിക്കാമെന്ന മോഹം ചെറുപ്പക്കാർ വെടിയുന്നതാണ് നല്ലത്. അങ്ങനെ മോഹിച്ചു പുറപ്പെട്ടു പോകുന്നവരെ, വിലങ്ങണിയിച്ച് നാടുകടത്തുന്ന കാലമാണിത്, നിങ്ങൾ നിങ്ങളുടെ രാജ്യത്തെ മാലിന്യങ്ങളാണ് എന്ന് അപമാനിക്കുന്ന കാലമാണിത്, കേരളത്തിന്റെ നൂറു ശതമാനം സാക്ഷരതയെ ‘100% ലിറ്ററസി സാർ’ എന്ന് നേർത്ത് ഇന്ത്യക്കരാൽ കളിയാക്കപ്പെടുന്ന കാലമാണിത്.
അങ്ങനെയൊരു കാലത്തിൽ നമ്മുടെ വിദ്യാസമ്പന്നരായ ചെറുപ്പക്കാർക്ക് ഇവിടെ തന്നെ തൊഴിൽ ലഭിക്കുന്ന ഏതൊരു സാധ്യതയുടെയും വാതിൽ നാം അടച്ചു കളയുന്നത് അവരോട് നമ്മൾ ചെയ്യുന്ന വലിയ അപരാധമായിപ്പോകും. കേരളത്തിൽ ആരംഭിക്കുന്ന ഏത് സ്റ്റാർട്ടപ്പ് സംരംഭങ്ങളെയും നാം ആ നിലയിൽ വേണം നോക്കിക്കാണാൻ. യന്ത്ര വ്യവസായ വിപ്ലവകാലത്ത് നമ്മുക്ക് പരിമിതികൾ ഉണ്ടായിരുന്നു. നമ്മുടെ കാലാവസ്ഥയും നമ്മുടെ പരിസ്ഥിതിയും അതിനു യോജിച്ചതായിരുന്നില്ല. എന്നാൽ സാങ്കേതിക വിദ്യകളുടെയും എ ഐ യുടെയും കാലം നമുക്ക് ഏറെ അനുയോജ്യമാണ്. അനുബന്ധ സൗകര്യങ്ങൾ ഒരുക്കികൊടുത്താൽ അത് കേരളത്തിലെ ഓരോ ഗ്രാമങ്ങളിലും തഴച്ചു വളരുകയും മറ്റൊരു ചൈന മോഡൽ നമുക്കിവിടെ സാധ്യമാവുകയും ചെയ്യും. അതിന് സാധ്യമാക്കാവുന്ന ഏല്ല സാഹചര്യങ്ങളും ഒരുക്കാൻ നമ്മുടെ സർക്കാർ ശ്രമിക്കുമ്പോൾ അതിനെ എങ്ങനെ തുരങ്കം വച്ച് ഇല്ലാതെയാക്കാം എന്നാണ് ‘ഭരണം, ഭരണം ഭരണം’ എന്ന വിചാരം മാത്രം തലക്കു പിടിച്ചു നടക്കുന്ന പ്രതിപക്ഷം ചിന്തിക്കുന്നത്. ജനങ്ങൾക്ക് നല്ലതെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യുമ്പോൾ അവർ സമ്മാനിക്കുന്നതാണ് ഭരണം എന്ന സാമാന്യബോധം ഇവർക്കില്ല. അല്ലെങ്കിൽ കേരളത്തിന്റെ മുന്നേറ്റത്തെ ആശാവഹമായി കണ്ട് ലേഖനമെഴുതിയ ശശി തരൂരിനെ ആക്രമിക്കാൻ ഇവർ മുതിരുന്നായിരുന്നില്ല. കോവിഡ് കാലത്ത് കിറ്റ് കൊടുത്തതിനെ പരിഹസിച്ചവരാണ് നിങ്ങൾ. അതിനുള്ള ശിക്ഷ കേരള ജനത നിങ്ങൾക്ക് തന്നു. കേരളത്തിൽ വരാനിരിക്കുന്ന സംരംഭങ്ങളെ അസൂയ മൂത്ത് എങ്ങനെയെങ്കിലും ഇല്ലാതാക്കാം എന്നാണ് വിചാരമെങ്കിൽ തൊഴിൽ തേടുന്ന ഇവിടുത്തെ യുവജനത നിങ്ങൾക്ക് ചുട്ടമറുപടി നൽകും. ഉറപ്പ്.
മറ്റെല്ലാം മേഖലയിലും ഒന്നാമത് എത്തിയതു പോലെ നമ്മൾ ഏറെ പഴികേട്ടിരുന്ന ഒരു മേഖലയിൽ കൂടി നാം ഒന്നാമതെത്തിയിരിക്കുന്നു എന്നറിയുന്നതിൽ അഭിമാനിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്ന ഒരു പൗരനാണ് ഞാൻ. ഇത് അനേകം അനേകലക്ഷം മനുഷ്യരുടെ ആഹ്ലാദമാണ്. അതിനെ കെടുത്താനാണ് ചില പ്രതിപക്ഷ നേതാക്കളും കേരളത്തെ എങ്ങനെയും ഇകഴ്ത്തി കാണിക്കാൻ ആഗ്രഹിക്കുന്ന ചില പത്രങ്ങളും ചേർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങൾ ഇത് അവസാനിപ്പിക്കുന്നതാണ് കേരളത്തിലെ യുവാക്കളോട് നിങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും വലിയ ഉപകരം.
ഈ വരുന്ന 21, 22 തീയതികളിലായി കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള നിക്ഷേപക സംഗമത്തിനെ കേരളത്തിന്റെ ഒരു പുതിയ ചുവടുവയ്പ്പായി ഞാൻ നോക്കി കാണുന്നു. അതിനു എല്ലാവിധമായ ആശംസങ്ങളും നേരുന്നു. ഞങ്ങൾ കേരളീയർ, എല്ലാ മേഖലയിലും ഞങ്ങൾ 100% സാർ !!

Latest Stories

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ പൊതുമധ്യത്തിൽ അപമാനിച്ചു; പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിയമസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്

'ഞങ്ങളും ഇന്ത്യയെ പോലെ കളിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി നേടിയേനെ': സൽമാൻ അലി ആഘ

ഈ തവണ ടി-20 ലോകകപ്പ് ഞങ്ങൾ നേടും, ആ ഒരു കാരണം ഞങ്ങൾക്ക് ഗുണമാണ്: സൽമാൻ അലി ആഘ

'സഞ്ജു ടീമിൽ നിന്ന് ഉടൻ പുറത്താകും, ഓപണിംഗിൽ ഇനി ഇഷാൻ കിഷൻ കളിക്കും'; തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ താരം