ആമയിഴഞ്ചാന്‍ തോട്ടിലെ രക്ഷാദൗത്യക്കാരുടെ സമീപത്തിലൂടെ ട്രെയിന്‍ കടത്തിവിട്ടു; റെയില്‍വേ രക്ഷാപ്രവര്‍ത്തനത്തിന് തടസം നില്‍ക്കുന്നു; ആരോപണവുമായി എംപി

സമാനതകള്‍ ഇല്ലാത്ത രക്ഷാപ്രവര്‍ത്തനത്തിനാണ് തിരുവനന്തപുരം സാക്ഷ്യം വഹിക്കുന്നതെന്ന് എഎ റഹിം എംപി. ഒരു നാടാകെ സ്വന്തം കാര്യങ്ങള്‍ മാറ്റിവച്ച് ഒരു ജീവന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. സംഭവ സമയം മുതല്‍ മേയര്‍,കളക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ രാത്രിയില്‍പോലും രക്ഷപ്രവര്‍ത്തനം തുടരുകയാണ്.

ഫയര്‍ഫോഴ്സ്,റോബോട്ടിക് സാങ്കേതിക വിദ്യ,എന്‍ ഡി ആര്‍ എഫ്,പോലീസ്,നഗര സഭാ ജീവനക്കാര്‍,ഡി വൈ എഫ് ഐ വോളന്റിയര്‍മാര്‍ തുടങ്ങി ഒരു നാടാകെ കര്‍മ്മനിരതമാണ്. എന്നാല്‍ അപ്പോഴും തികഞ്ഞ നിസംഗതയാണ് റെയില്‍വേയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.അപകടമുണ്ടായി 24 മണിക്കൂറായിട്ടും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെങ്കിലും സംഭവസ്ഥലത്ത് എത്തുകയോ രക്ഷാദൗത്യങ്ങള്‍ക്ക് സഹായം നല്‍കുകയും ചെയ്യുന്നില്ല. അതുമാത്രമല്ല രക്ഷാദൗത്യത്തിന് തടസ്സം ഉണ്ടാക്കുന്ന തരത്തിലാണ് റെയില്‍വേയുടെ പ്രവര്‍ത്തനങ്ങള്‍.

സ്വന്തം ജീവന്‍ മറന്ന് രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ സമീപത്ത്കൂടെ ട്രെയിന്‍ ബോധപൂര്‍വം കടത്തിവിട്ട റെയില്‍വേയുടെ നടപടി ഞെട്ടല്‍ ഉണ്ടാക്കി. ഇന്നലെ സംഭവസ്ഥലം സന്ദര്‍ശിച്ചപ്പോള്‍ ലഭ്യമായ ഉദ്യോഗസ്ഥരോട് രക്ഷപ്രവര്‍ത്തനത്തിന് സഹായകരമാകും വിധം ചില ട്രാക്കുകളിലെ റെയില്‍വേ ഗതാഗതം ക്രമീകരിക്കണം എന്ന് നിര്‍ദേശിച്ചിരുന്നതും അവര്‍ ഉറപ്പ് നല്‍കിയിരുന്നതുമാണ്. സംഭവത്തില്‍
അനുഭാവപൂര്‍ണ്ണമായ അടിയന്തര ഇടപെടല്‍ വേണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എഎ റഹിം എംപി പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ