ടിക്കറ്റെടുത്തത് കോഴിക്കോട്ടേക്ക്; ഷൊര്‍ണൂരിൽ ഇറങ്ങിയത് തെറ്റിദ്ധരിപ്പിക്കാന്‍, ഏലത്തൂര്‍ തീവണ്ടി ആക്രമണത്തില്‍ വ്യക്തമായ ആസൂത്രണം നടന്നിട്ടുണ്ടെന്ന് പൊലീസ്

എലത്തൂര്‍ തീവണ്ടി ആക്രമണ കേസിന് പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ടെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി ഷാരൂഖ് സെയ്ഫി ഡല്‍ഹിയില്‍ നിന്നും കോഴിക്കോട്ടേക്കാണ് ടിക്കറ്റ് എടുത്തതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. എന്നാല്‍ കോഴിക്കോട്ട് ഇറങ്ങാതെ പ്രതി ഷൊര്‍ണൂരില്‍ ഇറങ്ങിയത് അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനായിരുന്നുവെന്നാണ് നിഗമനം.

ഷൊര്‍ണ്ണൂരില്‍ നിന്നും പ്രതിക്ക് സഹായം ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കരുതുന്നു. കൃത്യമായ ലക്ഷ്യത്തോടെയാണ് പ്രതി ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ടതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. തീവെയ്പു നടന്ന ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ ഷൊര്‍ണ്ണൂരില്‍ നിന്നാണ് ഷാരൂഖ് കയറിയതെന്ന് ഇയാള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ വഴിയാണ് പൊലീസ് വിവരം അറിയുന്നത്.

ഇറങ്ങിയ സ്ഥലത്തിന്റെ പേര് അറിയില്ലെന്നായിരുന്നു ചോദ്യം ചെയ്യലില്‍ ഷാരൂഖിന്റെ മറുപടി. മാര്‍ച്ച് 31ന് ഡല്‍ഹിയില്‍ നിന്നു കേരള സമ്പര്‍ക്ക ക്രാന്തി എക്സ്പ്രസില്‍ കയറിയ ഷാരൂഖ് ഏപ്രില്‍ 2ന് രാവിലെ 4.49നാണ് ഷൊര്‍ണൂരില്‍ ഇറങ്ങിയത്.

വൈകുന്നേരമാണ് ഷാരൂഖ് പെട്രോള്‍ വാങ്ങുന്നതിനായി പമ്പിലേക്ക് പോയത്. രാത്രി 7 19നാണ് എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ പ്രതി കയറുന്നത്. പകല്‍ മുഴുവന്‍ പ്രതി ഷൊര്‍ണ്ണൂരില്‍ എന്ത് ചെയ്യുകയായിരുന്നുവെന്നതിനെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല.

Latest Stories

ഞാൻ പറഞ്ഞു കൊടുത്ത കാര്യങ്ങൾ ഒന്നും തന്നെ ജഡേജ അനുസരിക്കുന്നില്ല: രവിചന്ദ്രൻ അശ്വിൻ

ആറാം ക്ലാസുകാരനെ ഫാനിന്റെ ഹുക്കിൽ തലകീഴായി കെട്ടി നിർത്തി, ശരീരത്തിൽ മർദിച്ചതിന്റെ പാടുകൾ; പൊലീസിന് മൊഴി നൽകി പിതാവ്

അടുത്ത വർഷം ഹാർദിക്കിനെ മുംബൈ ഇന്ത്യൻസ് നായകനാക്കിയില്ലെങ്കിൽ, അവനെ ടീം റിലീസ് ചെയ്യണം, അതാണ് നല്ലത്: സൈമൺ ഡൗൾ

ഹോസ്റ്റലുകളിൽ വിളമ്പുന്നത് വൃത്തിഹീനമായ ഭക്ഷണങ്ങൾ; ഗ്ലോബൽ എഡ്യൂക്കേഷൻ കൺസൾട്ടൻസിയുടെ ലൈസൻസ് റദ്ദാക്കി

ബംഗാളിൽ റീപോളിങ്ങിനിടെ സംഘർഷം, ബിജെപി-തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടി; മൂന്നുപേർ അറസ്റ്റിൽ

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നിട്ടില്ല, ചട്ടലംഘനമില്ല; സ്‌ട്രോങ് റൂം തുറന്നുവെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടർ

കരുണയുടെ പേരിൽ ആഗോള സ്ഥാനാന്തരം: ഹിപ്പോ രക്ഷാപ്രവർത്തനമോ, ഇന്ത്യൻ പരിസ്ഥിതിനയത്തിന് വെല്ലുവിളിയോ?

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു

“ഹരിത ഇന്ധനത്തിന്റെ മറവിൽ: എഥനോൾ നയം ഇന്ത്യയെ ജലക്ഷാമത്തിലേക്ക് തള്ളുന്നോ?”

അഞ്ച് ദിവസം ശക്തമായ മഴ, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്