ആശ പ്രവര്‍ത്തകരുടെ സമരം കൂടുതല്‍ ശക്തമാകുന്നു; നിയമസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച്

ആശ പ്രവര്‍ത്തകരുടെ സമരം കൂടുതല്‍ ശക്തമാകുന്നു. ഇന്ന് ആശ പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി. ആശ പ്രവര്‍ത്തകരുടെ സമരം ആരംഭിച്ച് 21ാം ദിവസമാണിത്. ഇന്ന് നിയമസഭ സമ്മേളനം നടക്കുന്നതിനിടയിലാണ് ആശ പ്രവര്‍ത്തകര്‍ സമരവുമായി നിയമസഭയിലേക്കെത്തിയത്. നിയമസഭയ്ക്കുള്ളിലും ആശ പ്രവര്‍ത്തകരുടെ സമരം വലിയ ചര്‍ച്ചയായിട്ടുണ്ട്.

നേരത്തെ ഡിഎച്ച്എസ്സിന്റെ മുന്നിലും സെക്രട്ടേറിയേറ്റിന്റെ മുന്നിലുമായിരുന്നു ആശ പ്രവര്‍ത്തകര്‍ സമരം നടത്തിയിരുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം എന്ന നിലപാടിലാണ് ആശ പ്രവര്‍ത്തകര്‍. നിലവിലുള്ള ഓണറേറിയം വര്‍ധിപ്പിക്കുക, പെന്‍ഷന്‍ അനുവദിക്കുക, കുടിശ്ശികത്തുക നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും മുന്നോട്ടുവെക്കുന്നത്.

അതേസമയം ആശ വര്‍ക്കര്‍മാരുടെ സമരത്തെ തള്ളി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആശമാര്‍ക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയം കേരളത്തിലാണെന്ന് വീണ്ടും ആവര്‍ത്തിക്കുകയാണ് ആരോഗ്യമന്ത്രി. അതേസമയം പ്രതിപക്ഷം മുതലക്കണ്ണീര്‍ ഒഴുക്കുന്നുവെന്ന് ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. 100 കോടിയാണ് കേന്ദ്രം നല്‍കേണ്ടത്. 10,000 നും 13,000 ത്തിനും ഇടയില്‍ തുക 90% ആശമാര്‍ക്കും ലഭിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേന്ദ്രം ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ