സമരം ശക്തം, എറണാകുളത്തും, കോട്ടയത്തും സില്‍വര്‍ ലൈന്‍ സര്‍വേ നിര്‍ത്തിെവെച്ചു

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സില്‍വര്‍ ലൈന്‍ സര്‍വേ പുനരാരഭിച്ചപ്പോള്‍ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. എറണാകുളം മാമലയിലും, കോട്ടയെ നട്ടാശ്ശേരിയിലും സില്‍വര്‍ ലൈന്‍ വിരുദ്ധ സമരം സംഘര്‍ഷാവസ്ഥയില്‍ എത്തിയതോടെ സര്‍വേ നടപടികള്‍ നിര്‍ത്തിവച്ചു.

മാമലയിലും നട്ടാശേരിയിലും വന്‍ ജനകീയ പ്രക്ഷോഭമാണ് നടക്കുന്നത്. മാമലയില്‍ ഉപഗ്രഹ സര്‍വേ നടത്താനായിരുന്നു ശ്രമം. ഉദ്യോഗസ്ഥരെ പ്രതിഷേധക്കാര്‍ തടഞ്ഞു.

കോട്ടയം നട്ടാശേരിയില്‍ സ്ഥാപിച്ച് 12 കല്ലുകള്‍ നാട്ടുകാര്‍ പിഴുതെറിഞ്ഞു. സര്‍വേ കല്ലുകള്‍ പിഴുത് പെരുമ്പായിക്കാട് വില്ലേജ് ഓഫീസിലിട്ടു. തുടര്‍ന്ന് പൊലീസുകാര്‍ ഈ കല്ലുകള്‍ നീക്കം ചെയ്തു. വന്‍ പൊലീസ് സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥര്‍ രണ്ടിടങ്ങളിലും എത്തിയത്.

നട്ടാശേരിയില്‍ പൊലീസുകാരും ജനങ്ങളും തമ്മില്‍ വാക്കേറ്റവും തര്‍ക്കവുമായി. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയാണ് നട്ടാശേരിയില്‍ കെ റെയില്‍ ഉദ്യോഗസ്ഥര്‍ കല്ലുകള്‍ ഇടാനായി എത്തിയത്. ഉദ്യോഗസ്ഥര്‍ എത്തിയതറിഞ്ഞ് കൂടുതല്‍ സമരക്കാര്‍ സ്ഥലത്തെത്തുകയും കല്ലുകള്‍ പിഴുതെറിയുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

എന്നാല്‍ ഇത് വകവയ്ക്കാതെ 12 കല്ലുകള്‍ സ്ഥാപിച്ചു. തുടര്‍ന്ന് പ്രക്ഷോഭകര്‍ ഇവയെല്ലാം പിഴുത് കല്ലുകള്‍ കൊണ്ടുവന്ന വാഹനത്തില്‍ തന്നെ തിരികെ ഇടുകയായിരുന്നു.

പിറവം മേഖലയിലും കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ എത്തിയാല്‍ തടയാനായി ജനകീയ സമരക്കാര്‍ പല പ്രദേശങ്ങളിലായി സംഘടിച്ചിരിക്കുകയാണ്. സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ സമരരംഗത്തുണ്ട്.

Latest Stories

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി