സംസ്ഥാനം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിൽ; 11 ജില്ലകളിലെ 31 തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പുകള്‍ ഡിസംബര്‍ 10ന്

കേരളം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിൽ. സംസ്ഥാനത്തെ 11 ജില്ലകളിലെ 31 തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പുകള്‍ ഡിസംബര്‍ 10ന് നടക്കും. ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡ്, നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ്, മൂന്ന് നഗരസഭാ വാര്‍ഡ്, 23 പഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍.

വോട്ടെടുപ്പിനായി 192 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കുന്നത്. തിരുവനന്തപുരത്ത് വെള്ളറട, കരിക്കാമന്‍കോട് (19) എന്നീ വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കൊല്ലം – വെസ്റ്റ് കല്ലട നടുവിലക്കര (8), കുന്നത്തൂര്‍ തെറ്റിമുറി (5), ഏരൂര്‍ ആലഞ്ചേരി (17), തേവലക്കര കോയിവിള തെക്ക് (12), പാലക്കല്‍ വടക്ക് (22), ചടയമംഗലം പൂങ്കോട് (5) എന്നീ വാർഡുകളിലും, ആലപ്പുഴ – ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ വളവനാട് (1), പത്തിയൂര്‍ എരുവ (12) എന്നെ വാർഡുകളിലും ഉപതിരഞ്ഞെടുപ്പ് നടക്കും.

പത്തനംതിട്ടയിലെ കോന്നി ബ്ലോക്ക് പഞ്ചായത്തിലെ ഇളകൊള്ളൂര്‍ (13), പന്തളം ബ്ലോക്ക്പഞ്ചായത്തിലെ വല്ലന (12), നിരണം കിഴക്കുംമുറി (7), എഴുമറ്റൂര്‍ ഇരുമ്പുകുഴി (5), അരുവാപ്പുലം പുളിഞ്ചാണി (12) എന്നീ വാർഡുകളിലും, കോട്ടയം: ഈരാറ്റുപേട്ട നഗരസഭയിലെ കുഴിവേലി (16), അതിരമ്പുഴ പഞ്ചായത്ത് -ഐടിഐ (3), ഇടുക്കി – ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ കഞ്ഞിക്കുഴി (2), കരിമണ്ണൂര്‍ പന്നൂര്‍ (9) വാർഡുകളിലും ഉപതിരഞ്ഞെടുപ്പ് നടക്കും.

തൃശൂര്‍: കൊടുങ്ങല്ലൂര്‍ നഗരസഭയിലെ ചേരമാന്‍ മസ്ജിദ് (41), ചൊവ്വന്നൂര്‍ പൂശപ്പിള്ളി (3), നാട്ടിക ഗോഖലെ (9), പാലക്കാട്: ചാലിശ്ശേരി ചാലിശ്ശേരി മെയിന്‍ റോഡ് (9), തച്ചമ്പാറ കോഴിയോട് (4), കൊടുവായൂര്‍ കോളോട് (13), മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് (31), മഞ്ചേരി നഗരസഭയിലെ കരുവമ്പ്രം (49), തൃക്കലങ്ങോട് മരത്താണി (22), ആലംകോട് പെരുമുക്ക് (18), കോഴിക്കോട്: കാരശ്ശേരി ആനയാംകുന്ന് വെസ്റ്റ് (18), കണ്ണൂര്‍: മാടായി മാടായി (6), കണിച്ചാര്‍ ചെങ്ങോം (6) എന്നിങ്ങനെയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ