പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതി നൽകിയത്. മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയതെന്നും പരാതിയിൽ പറയുന്നു.
രാഷ്ട്രീയ ലാഭത്തിനുള്ള പാട്ടിനൊപ്പം അയ്യപ്പനെ ചേർത്തത് വേദനിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. ഭക്തരെ അപമാനിച്ചെന്നും, പാട്ട് പിൻവലിക്കണം എന്നും പരാതിയിൽ വ്യക്തമാക്കുന്നു. പാർട്ടി പരിശോധിക്കും, പരാതി കിട്ടിയാലും ഇല്ലെങ്കിലും പാർട്ടി പരിശോധിക്കുമെന്ന് സിപിഐഎം ജില്ല സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. പരാതികൾ ഉന്നയിക്കേണ്ടിയിരുന്നത് പാർട്ടി ഘടകത്തിൽ.18ന് ചേരുന്ന ജില്ലാ നേതൃയോഗം വിഷയം പരിശോധിക്കുമെന്ന് രാജു എബ്രഹാം വ്യക്തമാക്കി.
പോറ്റിയെ കേറ്റിയെ, ഭക്തിഗാനത്തിന്റെ ഈണത്തിൽ പാരഡി ഇറക്കിയത് ശരിയായില്ല. അത് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തും. രാഷ്ട്രീയ ലക്ഷ്യം വച്ചാണ് പാട്ട് ഇറക്കിയത്. വിഷയം ഗൗരവമായി പരിശോധിക്കണം. പോറ്റിയെ കേറ്റിയേ പാട്ട് മതവികാരം വ്രണപ്പെടുത്തുന്നത്. ഭക്തിഗാനങ്ങളെ ഇങ്ങനെ വികലമായി ഉപയോഗിക്കരുത്. ഇവിടെ ശരണമന്ത്രത്തെയാണ് രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തത്. പരാതിയിൽ കർശന നടപടി വേണമെന്നും രാജു എബ്രഹാം ആവശ്യപ്പെട്ടു.