'എൽഎഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം പാളി, ജനങ്ങൾക്കിടയിൽ മറ്റൊരു ബോധമാണ് സൃഷ്ടിച്ചത്: പി രാജീവ്

നിയമസഭ തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ പാർട്ടിയുടെ ‘എൽഎഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം പാളിയെന്ന് സിപിഎം നേതാവും മുൻമന്ത്രിയുമായ പി രാജീവ്. മുദ്രാവാക്യം ശരിയായില്ലെന്ന് പാർട്ടി വിലയിരുത്തിയിട്ടുണ്ട്. മുദ്രാവാക്യം വിപരീത ഫലമുണ്ടാക്കിയതെന്നും ജനങ്ങൾക്കിടയിൽ മറ്റൊരു ബോധമാണ് സൃഷ്ടിച്ചതെന്നും പി. രാജീവ് പറഞ്ഞു.

മലപ്പുറത്ത് സംഘടിപ്പിച്ച ഇഎംഎസ് അനുസ്മരണ പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു പി. രാജീവിന്റെ തുറന്നുപറച്ചിൽ. വികസന പ്രവർത്തനങ്ങൾ നടത്തിയത് കൊണ്ട് വലിയ പ്രശ്‌നങ്ങളില്ലാതെ മറികടക്കും എന്നാണ് പാർട്ടി കരുതിയത്. വർഗ്ഗ ബഹുജന സംഘടനകൾ സ്വതന്ത്രപരമായിരിക്കണം എന്നത് രേഖകളിൽ മാത്രം വിശ്രമിക്കുകയാണെന്നും പി രാജീവ് പറഞ്ഞു.

ഇന്നലകളുടെ തനിയാവർത്തനങ്ങൾക്കൊണ്ട് ഇന്നത്തെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനാവില്ല. അതിന് പുതിയ സമരമുറകൾ ആവശ്യമാണ്. ഇന്നിനെ മനസ്സിലാക്കണം. അതിന് പറ്റുന്ന രൂപങ്ങൾ ആവിഷ്‌കരിക്കണം. ഇന്നിന് പറ്റുന്ന പാർട്ടിയായി മാറണം. എങ്കിൽ മാത്രമേ ഈ പ്രതിസന്ധി ഘട്ടത്തെ മറികടക്കാൻ കഴിയൂ’എന്നും രാജീവ് പറഞ്ഞു.

Latest Stories

ചോദ്യ പേപ്പർ ചോര്‍ച്ച തട്ടിപ്പുകൾ തടയാൻ കേന്ദ്ര നടപടി; ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം

കഫ് സിറപ്പുകൾക്ക് ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഓവർ ദി കൗണ്ടർ വില്പന നിരോധിച്ച് കേന്ദ്ര മന്ത്രാലയം

'കുടുംബശ്രീ വനിതകളെയും തൊഴിലുറപ്പ് അമ്മമാരെയും വേതനം നൽകില്ല എന്ന് പറഞ്ഞു വിരട്ടി നവകേരളസദസ്സിലും വനിതാ മതിലിലും നിർബന്ധമായി മണിക്കൂറുകൾ പങ്കെടുപ്പിക്കുന്നതല്ല വിപ്ലവം, ഇതാണ് യഥാർത്ഥ വിപ്ലവം'; കെ എസ് ശബരീനാഥൻ

ഷെയ്ൻ നിഗം നായകനായ 'ദൃഢം', 'ഭൂതകാലം' എന്നീ സിനിമകൾ എന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയത്; ആരോപണവുമായി മുൻ ഡിജിപി ശ്രീലേഖ ആര്‍

സിപിഎമ്മിന്റെ അന്തകനായത് പി. ശശി എന്ന ആരോപണം; വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസ് അയച്ച് പി. ശശി; വ്യാജ ആരോപണം പിന്‍വലിച്ച് മാപ്പു പറയണമെന്നും ആവശ്യം

'പരീക്ഷ നടത്താനുള്ള തീരുമാനം ഏകപക്ഷീയം'; നീറ്റ് -യുജി പുനഃപരീക്ഷയ്ക്ക് എതിരെ സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

പ്രവാസി മലയാളികൾക്ക് ബാധകമാകില്ല; ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്താൻ സെൽഫ് എന്യുമറേഷൻ സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കം

അമേരിക്കയുമായുള്ള സമാധാന ധാരണകൾ ഫലം കണ്ടു; ഇറാൻ തീരത്തേക്ക് ചരക്കുകപ്പലുകൾ എത്തിത്തുടങ്ങി

'പ്രിയദര്‍ശിനി' സൂപ്പർ ഹിറ്റ്; ഇന്നലെ സൗജന്യയാത്ര നടത്തിയത് 7,83,115 വനിതകള്‍, കുതിച്ചുയർന്ന് സ്ത്രീ യാത്രക്കാർ

'ഉന്നാൽ മുടിയാത് തമ്പി'; സ്‌പെയിനെ വിറപ്പിച്ച കാവൽ മാലാഖ; വോസിൻഹ