സിപിഎമ്മിനെ വെല്ലുവിളിച്ച് മത്സരിച്ച വിമതർക്ക് ജയം; ആദ്യ അട്ടിമറി പയ്യന്നൂരിൽ, തളിപ്പറമ്പും തൂക്കി

സിപിഎമ്മിനെ വെല്ലുവിളിച്ച് മത്സരിച്ച വിമതർക്ക് ജയം. ആദ്യ അട്ടിമറി ജയം പയ്യന്നൂരിൽ, കോൺഗ്രസ് പിന്തുണയോടെയാണ് വി കുഞ്ഞികൃഷ്ണൻ മിന്നും വിജയം നേടിയത്. അതേസമയം എംവി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയെ തള്ളിയാണ് തളിപ്പറമ്പിൽ ടി കെ ഗോവിന്ദൻ ഒന്നാമതെത്തിയത്.

പയ്യന്നൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസ് പിന്തുണയോടെയാണ് മുൻ സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണൻ മത്സരിച്ചത്. 7,487 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇപ്പോൾ അട്ടിമറി വിജയം നേടി. കഴിഞ്ഞ തവണ 49,780 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ സിപിഎം വിജയിച്ച മണ്ഡലത്തിലാണ് ഈ അട്ടിമറി സംഭവിച്ചത്.

കണ്ണൂരിലെ സിപിഎമ്മിൻ്റെ കരുത്തുറ്റ കോട്ടകളിലൊന്നായ തളിപ്പറമ്പിലടക്കം വൻ പരാജയമാണ് പാർട്ടി നേരിട്ടത്. തളിപ്പറമ്പിലുണ്ടായ പൊട്ടിത്തെറി സൃഷ്‌ടിച്ച അടിയൊഴുക്കുകൾ തടയാനാവാതെ ഇടതുപക്ഷം വിയർത്തു. പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടയാളാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദൻ. ഇതേ ഗോവിന്ദൻ തന്നെ ശ്യാമളയെ വീഴ്ത്തിയതോടെ സിപിഎം നേരിട്ടത് മണ്ഡലചരിത്രത്തിൽ ഇതുവരെ നേരിടാത്ത തോൽവി.

Latest Stories

തമിഴകത്ത് അടിതെറ്റി എം. കെ. സ്റ്റാലിൻ; തൂത്തുവാരി ടിവികെ

മാണി ഗ്രൂപ്പ് സംപൂജ്യർ; റോഷി അടക്കം പന്ത്രണ്ടു പേരും തോറ്റു

'ഇതൊക്കെ അണ്ണൻ അന്നേ പ്ലാൻ ചെയ്തിരുന്ന വിജയം'; ചർച്ചയായി ഗോട്ടിലെ നമ്പര്‍ പ്ലേറ്റ്

'നന്ദി...പാലക്കാടിനെ ചേർത്തു നിർത്തിയതിന്, വിശ്വസിച്ച നേതൃത്വത്തിന്'; രമേശ് പിഷാരടി

'ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ, കേരളം ജയിച്ചു...ഇനി യുഡിഎഫ് നയിക്കും'; ഫേസ്ബുക്ക് പോസ്റ്റുമായി വി ഡി സതീശൻ

'കേരളം തൂക്കി യുഡിഎഫ്'; 100 കടന്ന് മുന്നേറ്റം, സിപിഎം കോട്ടകൾ തകർത്തു

'ജനവിധി അംഗീകരിക്കുന്നു, ഇടതുപക്ഷ ചേരിയിൽ ഉറച്ചു നിന്ന് കൂടുതൽ കരുത്തോടെ ജനങ്ങൾക്കൊപ്പമുണ്ടാകും'; കെ ടി ജലീൽ

ഫ്‌ലക്‌സ് ബോര്‍ഡില്ലാതെ സൈക്കിളില്‍ നടത്തിയ പ്രചാരണം; ചാണ്ടി ഉമ്മന്‍ 50,000 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്ക്

'നമ്മൾ ജയിച്ചു അപ്പ'; പുതുപ്പള്ളിയിലെ വിജയത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി ചാണ്ടി ഉമ്മൻ

തമിഴ്‌നാട്ടിൽ നൂറ് കടന്ന് ടിവികെ; എം.കെ സ്റ്റാലിനും ഉദയനിധി സ്റ്റാലിനും പിന്നിൽ