'വൈദ്യുതി പ്രതിസന്ധിക്ക് കാരണം ആവശ്യത്തിന് മഴ ലഭിക്കാത്തത്, ഓരോരുത്തരും സ്വയം വൈദ്യുതി നിയന്ത്രണം കൊണ്ടുവരണം'; മന്ത്രി സണ്ണി ജോസഫ്

ഓരോരുത്തരും സ്വയം വൈദ്യുതി നിയന്ത്രണം കൊണ്ടുവരണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. കേരളത്തിൽ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ആവശ്യത്തിന് മഴ ലഭിക്കാത്തതാണെന്ന് പറഞ്ഞ സണ്ണി ജോസഫ് സംസ്ഥാനത്ത് വൈദ്യുതി കിട്ടാത്തത് ആണ് നിലവിലെ പ്രതിസന്ധി എന്നും കൂട്ടിച്ചേർത്തു. അണക്കെട്ടിൽ വെള്ളം കുറഞ്ഞതും പ്രതിസന്ധിയാക്കിയെന്നും സണ്ണി ജോസഫ് പറഞ്ഞു.

സോളാർ വൈദ്യുതി സംഭരിക്കാൻ ഉള്ള ബാറ്ററി സ്റ്റോറേജ് സംവിധാനം സജ്ജമാക്കും. ഓരോരുത്തരും സ്വയം വൈദ്യുതി നിയന്ത്രണം കൊണ്ടുവരണം. മഴ കുറഞ്ഞാലും പ്രതിസന്ധി പരിഹരിക്കാൻ മാർഗങ്ങൾ കണ്ടെത്തും. വെറുതെ വൈദ്യുതി പാഴാക്കുന്ന രീതിയും ഇന്ന് കാണുന്നുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. പകൽ സമയത്ത് 19 പൈസക്ക് ഒരു യൂണിറ്റ് കിട്ടുമെന്നും എന്നാൽ രാത്രി 10 രൂപയ്ക്ക് പോലും ഒരു യൂണിറ്റ് കിട്ടാത്ത അവസ്ഥയാണിപ്പോൾ എന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

മാർച്ചിലും ഏപ്രിലും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങിയിരുന്നു. ഇപ്പോൾ അത് തിരിച്ച് കൊടുത്തുകൊണ്ടിരിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.സുരക്ഷിത വൈദ്യുതി ഉപയോഗത്തെക്കുറിച്ച് വിദ്യാർഥികൾക്ക് ബോധവൽകരണം നൽകുമെന്നും മന്ത്രി പറഞ്ഞു. വീട്ടമ്മമാ‍ർക്ക് കുടുംബശ്രീ വഴിയും ബോധവൽകരണം നൽകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Latest Stories

കൊച്ചിയിൽ ജൂൺ 29 മുതൽ ഗതാഗത നിയന്ത്രണം; രാത്രി 11 മുതൽ രാവിലെ 6 വരെ സഹോദരൻ അയ്യപ്പൻ റോഡിൽ വാഹനങ്ങൾക്ക് പ്രവേശനമില്ല

മുസിരിസിനപ്പുറം: കോളനിവാഴ്ചയും മസാല വ്യാപാരവും വായ്ത്താരികളും മറന്നുപോയ സമുദ്രനാഗരികത; അറബിക്കടൽ എഴുതിയ കേരളം

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്; വിവാദങ്ങൾക്കിടെ വിഎച്ച്പി ഉപാധ്യക്ഷൻ ചമ്പത് റായി രാജി വച്ചു

ഓപ്പറേഷൻ സിന്ദൂർ: വീരമൃത്യു വരിച്ച ആറ് സൈനികരുടെ പേരുകൾ പുറത്തുവിട്ട് കേന്ദ്രം

'അമ്മ'യിൽ നിന്ന് രാജിവച്ച അംഗങ്ങളെ തിരിച്ചെത്തിക്കും, സ്ഥിരം കമ്മിറ്റിയുടെ ഭാരവാഹിത്വം ഏറ്റെടുക്കില്ല; രമേശ് പിഷാരടി

തിരിച്ചറിയൽ കാർഡുകളുടെ കൂമ്പാരത്തിനിടയിൽ നഷ്ടപ്പെടുന്ന ഇന്ത്യൻ പൗരത്വത്തിന്റെ രാഷ്ട്രീയം; പാസ്‌പോർട്ടുപോലും പൗരത്വത്തിന്റെ അന്തിമ തെളിവല്ലെങ്കിൽ, ആരാണ് ഇന്ത്യൻ പൗരൻ?

മുല്ലപ്പെരിയാർ സുരക്ഷ സമിതി; കേരളത്തിന്റെ പ്രതിനിധിയെ ഉടൻ നിയമിക്കുമെന്ന് മന്ത്രി മോൻസ് ജോസഫ്

തമിഴ്നാട്ടിൽ ഡിഎംകെ-സിപിഐഎം പോര് രൂക്ഷം; പിണറായി വിജയനെ മുൻ നിർത്തി ഡിഎംകെ മുഖപത്രത്തിൽ വിമർശനം

ലഹരി കിട്ടാൻ കാൻസർ ബാധിതർക്ക് നൽകുന്ന വേദനസംഹാരികൾ, കഞ്ചാവ് പുകച്ച് വലിക്കാൻ പപ്പായയുടെ തണ്ട്; ഇടുക്കിയിൽ മൂന്ന് യുവാക്കൾ പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടിയ സംഭവം; കസ്റ്റംസിനെതിരെ പ്രതിയുടെ മൊഴി, 'വിമാനത്താവളത്തിൽ എല്ലാം സെറ്റ് ചെയ്തിട്ടുണ്ടെന്ന് സ്വർണം തന്നവർ പറഞ്ഞു'