കോവളം ബൈക്കപകടത്തിനു കാരണം റേസിംഗ് അല്ല, അമിത വേഗം; വഴിയാത്രക്കാരി റോഡ് മുറിച്ചുകടന്നത് ശ്രദ്ധയില്ലാതെ; എംവിഡി റിപ്പോര്‍ട്ട്

കോവളം ബൈപ്പാസില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ അപകടം ബൈക്ക് റേസിംഗ് മൂലമെന്ന നാട്ടുകാരുടെ വാദം തള്ളി മോട്ടോര്‍ വാഹനവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. റേസിംഗ് നടന്നിട്ടില്ലെന്നും അമിതവേഗമാണ് അപകടത്തില്‍ കലാശിച്ചതെന്നുമാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

പ്രദേശത്തെ സി.സി.ടി.വിയിലെങ്ങും അപകടത്തില്‍പെട്ട ബൈക്കും മറ്റു ബൈക്കുകളും തമ്മില്‍ മല്‍സരിച്ച് ഓടുന്ന ദൃശ്യങ്ങളില്ല. പകരം അപകടത്തിന്റെ ഒന്നാം കാരണമായി പറയുന്നത് ബൈക്കിന്റെ അമിതവേഗം തന്നെ. നൂറ് കിലോമീറ്റര്‍ വേഗത്തിനും മുകളിലാണ് അരവിന്ദ് മരണത്തിലേക്ക് പാഞ്ഞത്.

ബൈക്ക് ഇടിച്ച് മരിച്ച വഴിയാത്രക്കാരി ശ്രദ്ധയില്ലാതെയാണ് റോഡ് മുറിച്ചുകടന്നതെന്ന കുറ്റപ്പെടുത്തലും റിപ്പോര്‍ട്ടിലുണ്ട്. ട്രാഫിക് സിഗ്‌നലില്ലാത്ത ഭാഗത്ത് വാഹനങ്ങള്‍ വരുന്നത് ശ്രദ്ധിക്കാതെ റോഡ് മുറിച്ചുകടന്നതാണ് കുറ്റം.

കോവളം ബൈപ്പാസിലെ തിരുവല്ലം ജംഗ്ഷന് സമീപത്തുണ്ടായ അപകടത്തില്‍ ബൈക്ക് ഓടിച്ചിരുന്ന അരവിന്ദ് എന്ന യുവാവും വഴിയാത്രക്കാരിയായ സന്ധ്യ എന്ന വീട്ടമ്മയും ആണ് മരിച്ചത്. മല്‍സരയോട്ടങ്ങള്‍ പതിവായ ഇവിടെ ഇന്നലത്തെ അപകടത്തിനും കാരണം ബൈക്ക് റേസിങ്ങാണെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു.

മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഇന്‍സ്റ്റഗ്രാം റീല്‍സ് വീഡിയോ തയാറാക്കാനായി കോവളത്തെത്തിയതായിരുന്നു അരവിന്ദ്. ദൃശ്യങ്ങളെടുത്ത ശേഷം സുഹൃത്തുക്കള്‍ മുന്‍പേ പോയപ്പോള്‍ അവര്‍ക്കൊപ്പമെത്താനായാണ് അമിതവേഗത്തില്‍ പാഞ്ഞത്.

Latest Stories

'വലിയ വേ​ദനയുണ്ടാക്കുന്നു'; ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമർശം പരസ്യമായി തള്ളി കെകെ രമ

രാജ്ഭവനിലേക്ക് ഇനി വരില്ല; ഗവര്‍ണുമായി ഇനി തെരുവില്‍വെച്ച് കൂടിക്കാഴ്ച്ച നടത്താം; ആനന്ദബോസ് എന്തുകൊണ്ട് രാജിവയ്ക്കുന്നില്ല; ആക്രമണം കടുപ്പിച്ച് മമത

ബുംറയുടെ വിഭാഗത്തില്‍ വരുന്ന അണ്‍ക്യാപ്ഡ് ഇന്ത്യന്‍ ബോളര്‍, സ്‌നേഹം പ്രചരിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ട യുവബോളറെ പ്രശംസിച്ച് ആകാശ് ചോപ്ര

പ്രതിസന്ധി ഒഴിയാതെ എയർ ഇന്ത്യ; കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കി

ടോസില്ലാതെ മത്സരങ്ങള്‍, വമ്പന്‍ മാറ്റങ്ങള്‍ക്ക് പദ്ധതികള്‍ തയ്യാറാക്കി ബിസിസിഐ

മുംബൈയുടെ ആശങ്കകള്‍ ഇന്ത്യയുടെയും; ടി20 ലോകകപ്പില്‍ ആ രണ്ട് കളിക്കാരെ കൊണ്ട് പണികിട്ടിയേക്കുമെന്ന് ഇര്‍ഫാന്‍ പത്താന്‍

ലോക്സഭാ നാലാം ഘട്ട വോട്ടെടുപ്പ് നാളെ; 96 സീറ്റിലേക്ക് 1717 സ്ഥാനാർത്ഥികൾ, അഖിലേഷ് യാദവ്, മഹുവ മൊയ്ത്ര അടക്കമുള്ള പ്രമുഖർ ജനവിധി തേടുന്നു

ഇന്ത്യ മുന്നണിയുടെ മുന്നേറ്റം കണ്ട് നരേന്ദ്രേ മോദിക്ക് ഹാലിളകി; ഭരണഘടനയുടെ സ്ഥാനത്ത് മനുസ്മൃതി സ്ഥാപിക്കാനുമുള്ള നീക്കം നടക്കുന്നുവെന്ന് സിഎസ് സുജാത

കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതി പിടിയിൽ; ഗൂഢാലോചന നടത്തിയവരും കസ്റ്റഡിയിൽ

ഹർദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകം; ഒരു ഇന്ത്യക്കാരൻ കൂടി കാനഡയിൽ അറസ്റ്റിൽ