സഗൗരവം പിണറായി വിജയന്‍, പ്രോ ടേം സ്പീക്കര്‍ ജി സുധാകരന് നിറഞ്ഞ ചിരിയോടെ ഡയസിലെത്തി കൈകൊടുത്തു

പതിനാറാം കേരള നിയമസഭയില്‍ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്ത് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്‍. കഴിഞ്ഞ ദിവസങ്ങളില്‍ കേരളം ചര്‍ച്ച ചെയ്ത ജി സുധാകരന് മുന്നിലെ പിണറായി വിജയന്റെ സത്യപ്രതിജ്ഞ മറ്റൊരു തലത്തിലെത്തിച്ചു പിണറായിയും ജി സുധാകരനും. സഗൗരവം സത്യപ്രതിജ്ഞ ചെയ്ത പിണറായി വിജയന്‍ പ്രോ ടേം സ്പീക്കര്‍ ജി സുധാകരന് അടുത്തേക്ക് നടന്ന് ചെല്ലുകയും ഡയസിലെത്തി നിറഞ്ഞ ചിരിയോടെ കൈ കൊടുത്ത് അഭിവാദ്യം ചെയ്യുകയും ചെയ്തു.

ഡയസിലേക്ക് പിണറായി വിജയന്‍ കടന്നു വരാനൊരുങ്ങുമ്പോള്‍ തന്നെ അമ്പലപ്പുഴ എംഎല്‍യും സിപിഎം മുന്‍നേതാവുമായ ജി സുധാകരന്‍ സ്പീക്കറുടെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് അഭിവാദ്യം സ്വീകരിക്കാന്‍ തയ്യാറാകുന്നതും നിയമസഭ ദൃശ്യങ്ങളിലുണ്ട്. ഇരുവരും പരസ്പരം ചിരിച്ച് ഹസ്തദാനം ചെയ്ത് തോളില്‍ തട്ടി അഭിവാദ്യം ചെയ്തു. പിണറായി വിജയന്‍ പ്രോ ടേം സ്പീക്കറായ ജി സുധാകരന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യാതെ മറ്റൊരു ദിവസം സത്യപ്രതിജ്ഞ ചെയ്യുമോ എന്ന് ചോദിച്ചവര്‍ക്കൊക്കെ കുറിയ്ക്കു കൊള്ളുന്ന മറുപടിയാണ് ഇരുനേതാക്കളും നല്‍കിയത്.കേരള രാഷ്ട്രീയത്തിലെ ആകര്‍ഷകമായ ദൃശ്യങ്ങളിലൊന്നാണ് ഇന്ന് സത്യപ്രതിജ്ഞ വേളയില്‍ കണ്ടത്.

രാഷ്ട്രീയത്തില്‍ ശത്രുക്കളില്ലെന്ന് ജി സുധാകരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് വേളയില്‍ കടുത്ത ഭാഷയിലാണ് പിണറായി വിജയനും സിപിഎമ്മും പാര്‍ട്ടി വിട്ടു മല്‍സരിച്ച ജി സുധാകരനെ നേരിട്ടത്. ബഹുമാന്യനായ മുഖ്യമന്ത്രി, ബഹുമാന്യനും ആദരണീയനുമായ പ്രതിപക്ഷ നേതാവ് എന്നിങ്ങനെയായിരുന്നു ജി സുധാകരന്‍ സഭയെ അഭിസംബോധന ചെയ്തത്.

രാവിലെ 9 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങിയത്. പ്രോടേം സ്പീക്കറായ ജി സുധാകരനാണ് പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലി കൊടുത്തത്. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. ഫിഷറീസ് മന്ത്രി വി ഇ അബ്ദുള്‍ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.

Latest Stories

'മുൻ സർക്കാരിനെ ഒഴുക്കിക്കളഞ്ഞത് ആശമാരുടെ കണ്ണീരിന്റെ പുഴ, ആശാ സമരത്തെ കണ്ടില്ലെന്ന് നടിച്ചവർക്കുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലം'; പ്രേംകുമാര്‍

'പെൺകുട്ടികളുടെ ചിത്രങ്ങൾ ഇടപാടുകാർക്ക് അയച്ചുകൊടുത്ത് വിലപേശൽ'; സിന്ധുവിനെതിരെ കൂടുതൽ തെളിവുകൾ കണ്ടെത്തി പൊലീസ്

സഹോദരൻ ടിവിയുടെ റിമോട്ട് നൽകിയില്ല; പാലക്കാട്ട് 12കാരൻ ജീവനൊടുക്കി

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ച നടപടി; അടിയന്തര റിപ്പോര്‍ട്ട് തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന ഞാൻ...; നിയമസഭയില്‍ 'മേനോന്‍' ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല, ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ല; സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ച് മുന്നേറും: കെ.ടി. ജലീൽ

ജെന്‍സി പിള്ളേര്‍ ഏറ്റെടുത്ത പൊളിറ്റിക്കല്‍ മൂവ്മെന്റ്; ഇന്ത്യയിൽ തരംഗമായി കോക്രോച്ച് ജനതാ പാര്‍ട്ടി

“വന്ദേമാതരം” മുതൽ “ഭാരത് മാതാ കീ ജയ്” വരെ: ഹിന്ദുത്വ രാഷ്ട്രനിർമാണത്തിന്റെ സാംസ്കാരിക രാഷ്ട്രീയം

മുട്ടില്‍ മരം മുറി കേസ്; പിടിച്ചെടുത്ത 112 മരങ്ങളുടെയും മഹസര്‍ കോടതിയില്‍ സമര്‍പ്പിച്ചു

തമിഴ്‌നാട് മന്ത്രിസഭ വിപുലീകരിച്ച് വിജയ്; 21 ടിവികെ എംഎൽഎമാരും 2 കോൺഗ്രസ് എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്തു