'മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രോട്ടോക്കോള്‍ തീരുമാനിക്കേണ്ടത് സർക്കാരാണ്, ഏതെങ്കിലും ഉദ്യോഗസ്ഥനല്ല'; എംആർ അജിത് കുമാറിനെ തള്ളി മന്ത്രി വി ശിവൻകുട്ടി

എക്സൈസ് കമ്മീഷണർ എം ആർ അജിത് കുമാറിന്‍റെ വിചിത്ര നിർദേശം തള്ളി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രോട്ടോക്കോള്‍ തീരുമാനിക്കേണ്ടത് സർക്കാരാണെന്നും ഏതെങ്കിലും ഉദ്യോഗസ്ഥൻ അല്ലെന്നും മന്ത്രി പ്രതികരിച്ചു. എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണമെന്നാണ് എക്സൈസ് കമ്മീഷണർ എം ആർ അജിത്കുമാറിന്‍റെ വിചിത്ര നിർദേശം.

ഇന്നലെ വിളിച്ചുചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് എം ആർ അജിത്കുമാര്‍ ഇത്തരത്തിലുള്ള വിചിത്ര നിർദേശം നൽകിയത്. ഹോട്ടലിലോ ഗസ്‌റ്റ് ഹൗസിലോ മന്ത്രി താമസിച്ചാലും ഉദ്യോഗസ്ഥരും വാഹനവും ഉണ്ടാകണമെന്നും നിർദേശത്തിൽ പറയുന്നു. എന്നാൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷയ്ക്ക് ഒരു പ്രോട്ടോക്കോള്‍ ഉണ്ടെന്നും ആ പ്രോട്ടോകോൾ പ്രകാരമാണ് കാര്യങ്ങൾ നടക്കുന്നതെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

അതേസമയം യുഡിഎഫിനെതിരെയും മന്ത്രി വിമർശനം ഉന്നയിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് ചില മാധ്യമങ്ങൾ യുഡിഎഫിനെ അധികാരത്തിലേറ്റുമെന്ന് മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ജനങ്ങൾ എൽഡിഎഫിനെ ഭരണത്തിൽ എത്തിക്കും. അതാണ് കേരളത്തിൽ കണ്ടുവരുന്നത്. കഴിഞ്ഞ തവണ തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിന്റെ മുഖ്യമന്ത്രിയും ക്യാബിനറ്റുമടക്കം ചിലർ തീരുമാനിച്ചിരുന്നു. തിരഞ്ഞെടുപ്പ് ശേഷം എൽഡിഎഫിന് ഭരണ തുടർച്ചയാണ് ഉണ്ടായത്. ജനങ്ങൾ എന്തിന് ഇടതുമുന്നണിയെ വേണ്ട എന്ന് പറയണമെന്നും ഏതെങ്കിലും ഒരു മന്ത്രിക്കെതിരെ ഒരു രൂപയുടെ അഴിമതി ആരോപണം ഉണ്ടോ എന്നും മന്ത്രി ചോദിച്ചു.

Latest Stories

'അവർ പാവങ്ങൾ, എതിർക്കുന്നതെന്തിന്?'; ജയിൽ തടവുകാരുടെ വേതനം വർധിപ്പിച്ചതിനെ ന്യായീകരിച്ച് ഇ പി ജയരാജൻ

ഒറ്റ മത്സരം, കെ എൽ രാഹുൽ സ്വന്തമാക്കിയത് ധോണി പോലും നേടാത്ത ചരിത്ര നേട്ടം; സംഭവം ഇങ്ങനെ

'മകളുടെ കാമുകന്റെ ചതിയിൽ അകപ്പെടുന്ന അമ്മ, ഒടുവിൽ കെട്ടിപ്പൊക്കിയ കുഞ്ഞു ജീവിതം ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്നു'; ചർച്ചയായി ആശ ശരത്തിന്റെ 'ഖെദ്ദ' സിനിമ

കേരളത്തിലെ എസ്‌ഐആര്‍; കരട് പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം നീട്ടി നല്‍കണമെന്ന് സുപ്രീംകോടതി, പൊതുഇടങ്ങളിൽ പട്ടിക ലഭ്യമാക്കാനും നിർദേശം

ഇത് ചരിത്രത്തിൽ ആദ്യം; ആരോഗ്യപ്രശ്‌നം നേരിടുന്ന സഞ്ചാരിയുമായി ക്രൂ-11 സംഘം ഭൂമിയിലിറങ്ങി

മൂന്നാമത്തെ ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍, മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലില്‍ എത്തിച്ചു

കയറ്റുമതിയില്‍ കേരളത്തിന്റെ കുതിപ്പ് നിതി ആയോഗ് അംഗീകരിച്ചെന്ന് പി രാജീവ്; കയറ്റുമതിക്ക് സജ്ജമായ സംസ്ഥാനങ്ങളുടെ പട്ടികയില്‍ 19ാം സ്ഥാനത്ത് നിന്ന് 11ലേക്ക് കേരളത്തിന്റെ കുതിച്ചു ചാട്ടം

ഐപിഎലിൽ യൂനിസ് ഖാൻ ചെയ്തത് ആവർത്തിക്കാനുള്ള ചങ്കൂറ്റം റിസ്‌വാൻ കാണിക്കണം; ബിബിഎൽ 'അപമാനിക്കലിൽ' മുൻ താരം

'വിസ്മയം തീര്‍ക്കാന്‍ വി ഡി സതീശൻ പ്രായമുള്ളവരെ തേടി ഇറങ്ങിയിരിക്കുന്നു, ഐഷാ പോറ്റി സ്വീകരിച്ചത് വര്‍ഗ വഞ്ചനയുടെ ഭാഗമായ നിലപാട്; വിമർശിച്ച് എം വി ഗോവിന്ദൻ

'ബലാത്സംഗ പരാതി പറഞ്ഞത് അത്ഭുതപ്പെടുത്തി, തെളിവുകൾ എന്റെ പക്കലുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ പരാതിക്കാരിക്കെതിരെ ഫെന്നി നൈനാൻ