പ്രിന്‍സിപ്പല്‍ രണ്ടുകാലില്‍ ക്യാമ്പസില്‍ കയറില്ല; കൊയിലാണ്ടിയില്‍ ഭീഷണിയുമായി എസ്എഫ്‌ഐ നേതാവ്

കഴിഞ്ഞ ദിവസത്തെ സംഘര്‍ഷങ്ങളുടെ ബാക്കിയായി കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിന്‍സിപ്പലിന് നേരെ ഭീഷണിയുമായി എസ്എഫ്‌ഐ. എസ്എഫ്‌ഐ നേതാവിനെ ആക്രമിച്ച പ്രിന്‍സിപ്പല്‍ രണ്ടുകാലില്‍ ക്യാമ്പസില്‍ കയറില്ലെന്നാണ് എസ്എഫ്‌ഐയുടെ ഭീഷണി. പറഞ്ഞത് ചെയ്യാനുള്ള കഴിവ് സംഘടനയ്ക്കുണ്ടെന്നും എസ്എഫ്‌ഐ ഏര്യാ കമ്മിറ്റി സെക്രട്ടറി നവതേജ് പറഞ്ഞു.

അധികൃതര്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ അധ്യാപകരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എസ്എഫ്‌ഐയ്ക്ക് അറിയാം. ക്യാമ്പസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ ആയിരുന്നു നവതേജിന്റെ ഭീഷണി. ഗുരുദേവ കോളേജിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുകൂട്ടര്‍ക്കുമെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

കോളേജില്‍ എസ്എഫ്‌ഐയുടെ ഹെല്‍പ്പ് ഡെസ്‌ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കഴിഞ്ഞ ദിവസം സംഘര്‍ഷത്തില്‍ കലാശിച്ചത്. ക്യാമ്പസിന് പുറത്ത് നിന്നെത്തിയ എസ്എഫ്‌ഐ നേതാക്കള്‍ മര്‍ദ്ദിച്ചെന്നായിരുന്നു പ്രിന്‍സിപ്പല്‍ സുനില്‍ ഭാസ്‌കറിന്റെ പരാതി. പ്രിന്‍സിപ്പല്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് എസ്എഫ്‌ഐ നേതാവ് അഭിനവും ചികിത്സ തേടിയിരുന്നു.

Latest Stories

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ