'എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തുടര്‍ നടപടി, പിഎം ശ്രീയില്‍ ഒപ്പിട്ട് ഈ പ്രതിസന്ധി ഉണ്ടാക്കിയത് കഴിഞ്ഞ ഗവണ്‍മെന്റ്'; എന്‍ ഷംസുദ്ദീന്‍

മന്ത്രിസഭാ ഉപസമിതി എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രം പിഎം ശ്രീയില്‍ തുടര്‍ നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി തീരുമാനം അറിയിക്കുമെന്നും പിഎം ശ്രീയില്‍ ഒപ്പിട്ട് ഈ പ്രതിസന്ധി ഉണ്ടാക്കിയത് കഴിഞ്ഞ ഗവണ്‍മെന്റാണെന്നും എന്‍ ഷംസുദ്ദീന്‍ പറഞ്ഞു. ഇപ്പോള്‍ തീരുമാനിച്ച ഉപസമിതി പദ്ധതിയുടെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് എന്‍ ഷംസുദ്ദീന്‍ കൂട്ടിച്ചേർത്തു.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി തീരുമാനം അറിയിക്കുമെന്നും ഒപ്പിട്ട കരാറിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് കത്ത് വന്നിട്ടുണ്ടെന്നും എന്‍ ഷംസുദ്ദീന്‍ പറഞ്ഞു. പിഎം ശ്രീ എന്ന് പറഞ്ഞല്ല ഫണ്ട് തന്നത്. പിഎം ശ്രീ ഒപ്പുവെക്കാത്തത് കൊണ്ട് കേന്ദ്രം എസ്എസ്‌കെ ഫണ്ട് തടഞ്ഞുവെച്ചു. പദ്ധതിയില്‍ ഒപ്പിട്ട് നാലാം നാള്‍ ഫണ്ട് അനുവദിച്ചു. 99 കോടി ആ ഇനത്തില്‍ വന്നു. പിഎം ശ്രീ ഫണ്ട് ആണെന്ന് ആരും പറഞ്ഞില്ല എന്നും എന്‍ ഷംസുദ്ദീന്‍ പറഞ്ഞു.

സ്‌കൂളുകളുടെ തിരഞ്ഞെടുപ്പാണ് അടുത്തഘട്ടം. ആ കാര്യങ്ങളെ സംബന്ധിച്ച് ഉപസമിതിയുടെ തീരുമാനത്തിന് ശേഷം തീരുമാനമെടുക്കും. ഒപ്പിട്ടവര്‍ ഉണ്ടാക്കിയ പ്രതിസന്ധിയെ കുറിച്ചാണ് പറഞ്ഞതെന്നും എന്‍ ഷംസുദ്ദീന്‍ കൂട്ടിച്ചേർത്തു. ഗവണ്‍മെന്റുകള്‍ തുടര്‍ച്ചയാണെന്ന് പറഞ്ഞ എന്‍ ഷംസുദ്ദീന്‍ പിഎം ശ്രീ വിഷയത്തില്‍ കേരള ഗവണ്‍മെന്റ് കേന്ദ്രവുമായി ഒരു എംഒയു ഒപ്പിട്ടു എന്നത് വസ്തുതയാണെന്നതും ചൂണ്ടിക്കാട്ടി. അതാര്‍ക്കും നിഷേധിക്കാന്‍ കഴിയില്ലെന്നും ഒപ്പിട്ടതിന് ശേഷം ഒപ്പിടാത്തത് കാരണം തടഞ്ഞ് വച്ചിരുന്ന ചില ഫണ്ടുകളും റിലീസ് ചെയ്തുവെന്നും എന്‍ ഷംസുദ്ദീന്‍ പറഞ്ഞു.

Latest Stories

'വീട്ടിൽ പോവണ്ടേ ചേട്ടാ... കണ്ടക്ടറോട് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് പ്രൈവറ്റ് ബസ് കണ്ടക്ടർ'; സംഭവം വടക്കാഞ്ചേരിയില്‍, പരാതി നൽകി എസ്എഫ്ഐ

'നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ' എന്ന് മോദിയോട് മെലോണി; വീണ്ടും ട്രെന്റായി 'മെലോഡി'

ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധം: ഇ.പി. ജയരാജനെതിരെ എസ്‌ഐടി അന്വേഷണം

'പ്രിയദർശിനി ബസിൽ ടിക്കറ്റിന് പണം തരാൻ യാത്രക്കാരി തയാറായാലും വാങ്ങില്ല, അത് പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും'; മന്ത്രി സിപി ജോൺ

'പിഎംശ്രീ ഫണ്ട് വാങ്ങുന്നത് പോയിട്ട്, ഏതൊക്കെ സ്കൂളുകളാണ് പദ്ധതിയിൽ വരേണ്ടതെന്നുള്ള കാര്യം പോലും ഇടതു സർക്കാർ ആലോചിച്ചിട്ടില്ല, പദ്ധതി തുടരണോ വേണ്ടയോ എന്നത് യു ഡിഎഫ് സർക്കാരിൻ്റെ തീരുമാനം'; വി ശിവൻകുട്ടി

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ; ഓറഞ്ച്, യെല്ലോ മുന്നറിയിപ്പ്

'ഫസലിനെ കൊന്നതിന് ശേഷമുള്ള തൂവാല എന്തിന് അമ്പലത്തിന് മുന്നിലിട്ടു എന്നതിന് ഉത്തരമില്ല, വടകരയുടെ മണ്ണില്‍ വിഷം കലക്കാന്‍ ശ്രമം നടന്നു'; കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഷാഫി പറമ്പില്‍

നടി അൻസിബ ടിനി ടോമിനെതിരെ നൽകിയ പരാതി; കൊച്ചി എസിപി തുടർ നടപടി സ്വീകരിക്കും

നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; സർക്കാരിനോട് വിശദീകരണം തേടി

'കേന്ദ്രം നൽകുന്ന പണം ഔദാര്യമല്ല, അവകാശമാണ്'; പി എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേരളം, കരാർ വ്യവസ്ഥയിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി