'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രി ആകുമെന്ന് ബിജെപി നേതാവ് പിസി ജോർജ്. മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപി ആകുമെന്ന് പറഞ്ഞ പിസി ജോർജ് പൂഞ്ഞാർ പാലാ ഉൾപെടെ 40 മണ്ഡലങ്ങളിൽ ബിജെപി ജയിക്കുമെന്നും കൂട്ടിച്ചേർത്തു. കേരള കോൺഗ്രസ്‌ പിരിച്ചു വിടണമെന്നും പിസി ജോർജ് പറഞ്ഞു.

പൂഞ്ഞാർ കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളുടെ ചുമതല എനിക്ക് തന്നു. വൈദികൻ അല്ല അച്ഛൻ ആയാലും തെറ്റ് പറഞ്ഞാൽ പറയും. ക്രിസ്ത്യാനിക്ക് എന്ത് കിട്ടി എന്ന് കോൺഗ്രസുകാർ പറയട്ടെ. കെഎം മാണിയും പിജെ ജോസഫും എല്ലാം അതീവ സമ്പന്നൻ ആയി. കേരള കോൺഗ്രസുകാർ ബിജെപിയിലേക്ക് വരണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു. ക്രിസ്ത്യൻ സമൂഹത്തിന്റെ സ്വാധീനം കേരളത്തിൽ കുറഞ്ഞുവെന്നും സ്ഥാനാർത്ഥി പട്ടികയിൽ നിരവധി ക്രിസ്ത്യൻ സ്ഥാനാർത്ഥികൾ ഇടം പിടിച്ചുവെന്നും പി സി ജോർജ് പറഞ്ഞു.

കോട്ടയത്ത് പത്തിൽ കൂടുതൽ പഞ്ചായത്ത് ബിജെപി പിടിക്കും. 4 ൽ കൂടുതൽ മെമ്പർമാർ കോട്ടയം ജില്ലാ പഞ്ചായത്തിൽ കിട്ടും. കേരളത്തിൽ സൗജന്യ റേഷൻ കൊടുക്കുന്നത് നരേന്ദ്ര മോദി. മുസ്ലിം സമുദായം ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന് വലിയ സംഭാവന ചെയ്ത സമുദായം. മുസ്ലിങ്ങളെ എല്ലാം കൂടി കുറ്റപ്പെടുത്തരുത്. പക്ഷെ അതിൽ ചില കുഴപ്പക്കാർ ഉണ്ട്. അവരെ ഒറ്റപ്പെടുത്താൻ ആ സമൂഹം തയാറാകാത്തത് ആണ് പ്രശ്നം. SDPI യെ നിരോധിക്കാൻ തയാറാകണമെന്നും പി സി ജോർജ് പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി