നിയമസഭയില്‍ ഇന്നും വാക്‌പോര്, സഭാനടപടികളോട് സഹകരിക്കാതെ പ്രതിപക്ഷം ഇറങ്ങിപ്പോയി; പ്രതിപക്ഷ പ്രതിഷേധത്തെ 'കോപ്രായങ്ങളാക്കി' ചിത്രീകരിച്ച് ഭരണപക്ഷം

നിയമസഭയില്‍ ഇന്നും വാക്‌പോര്, സഭാനടപടികളോട് സഹകരിക്കാതെ പ്രതിപക്ഷം ഇറങ്ങിപ്പോയി; പ്രതിപക്ഷ പ്രതിഷേധത്തെ ‘കോപ്രായങ്ങളാക്കി’ ചിത്രീകരിച്ച് ഭരണപക്ഷം

നിയമസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഇന്നും വാക്പോര്. സഭാ നടപടികളോട് സഹകരിക്കാതെ പ്രതിപക്ഷം ഇറങ്ങിപ്പോയി. കഴിഞ്ഞ ദിവസം നടന്ന നാടകീയ സംഭവങ്ങളുടെ തുടര്‍ച്ചയായിരുന്നു ഇന്നും സഭയില്‍ അരങ്ങേറിയത്. പ്രതിപക്ഷ പ്രതിഷേധത്തെ ഇന്നലെ കോപ്രായങ്ങളെന്ന് വിളിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ ഏറ്റെടുത്ത് സിപിഎം മന്ത്രിമാരടക്കം കടുത്ത വിമര്‍ശനം ഉന്നയിച്ചു. സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് മന്ത്രിമാരും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രതിപക്ഷാംഗങ്ങള്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ വടികൊണ്ട് അടിച്ചു എന്ന മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശം തെറ്റാണെന്നും അത് പിന്‍വലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ മുഖ്യമന്ത്രിയുടെ ആരോപണത്തെ സ്പീക്കര്‍ ശരിവെയ്ക്കുകയാണ് ചെയ്തത്. വാച്ച് ആന്‍ഡ് വാര്‍ഡിനെ ഒരു അംഗം അടിച്ചുവെന്നും അദ്ദേഹത്തിന് മോശമാകുന്നത് കൊണ്ടാണ് പേര് പറയാത്തതെന്നും സ്പീക്കര്‍ എ എന്‍.ഷംസീര്‍ പറഞ്ഞു.

സഭയില്‍ തങ്ങള്‍ യാതൊരുവിധ കോപ്രായങ്ങളും നടത്തിയിട്ടില്ലെന്നും ബാനറുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കുന്നത് നിയമസഭയില്‍ ആദ്യമായല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തിരിച്ചടിച്ചു. ഇന്നലെ ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ നിയമസഭയില്‍ ഉണ്ടായ പ്രതിപക്ഷ പ്രതിഷേധങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് നിയമസഭയില്‍ ഉണ്ടാകാന്‍ പാടില്ലാത്ത കോപ്രായങ്ങളാണ് അരങ്ങേറിയതെന്നാണ്. നിര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നും പ്രതിഷേധ ബാനര്‍ പിടിച്ചതിന്റെ ഭാഗത്ത്, അങ്ങേയറ്റത്തുള്ള ആള്‍ ബാനറിന്റെ വടി കൊണ്ട് വാച്ച് ആന്റ് വാര്‍ഡിനെ തല്ലിയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിനെയാണ് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചത്.

തന്നെ പ്രതിപക്ഷം അന്ധനെപ്പോലെയാക്കിയെന്ന് സ്പീക്കറുടെ വാദത്തെ മന്ത്രി എം ബി രാജേഷ് പിന്തുണച്ചു. കഴിഞ്ഞ കുറേ ദിവസമായി സ്പീക്കറെ അന്ധനാക്കുകയാണെന്നും സ്പീക്കറുടെ ഡയസിലേക്ക് ചാടി കയറിയ അംഗം ഹൈജംപിന് പോയി പരിശീലിച്ചിരുന്നെങ്കില്‍ നാടിന് വല്ല ഗുണവും ഉണ്ടാകുമായിരുന്നുവെന്നും എം.ബി.രാജേഷ് പറഞ്ഞു. ഗാന്ധാരിയെ പോലെ സ്വയം കണ്ണുകെട്ടുന്നു. പ്രതിപക്ഷ നേതാവ് ഇരട്ടത്താപ്പിന്റെ നേതാവ് കൂടിയായി മാറിയെന്നും എംബി രാജേഷ് കൂട്ടിച്ചേര്‍ത്തു.

വാക് പോരിനിടെ മൂന്നാമതും പിണറായി സര്‍ക്കാര്‍ വരുമെന്ന് പറഞ്ഞ വി ശിവന്‍കുട്ടി വിരട്ടലൊന്നും തങ്ങളോട് വേണ്ടെന്നും പിണറായി സ്റ്റൈലില്‍ പറയാന്‍ മടിച്ചില്ല. ‘ആവശ്യമില്ലാതെ വിരട്ടല്‍ വേണ്ട, ഞങ്ങള്‍ ചില കാര്യങ്ങള്‍കൂടി ഇവിടെ പറഞ്ഞാല്‍ പലരും മുണ്ട് തലയിലിട്ട് ഇവിടെനിന്ന് പോകേണ്ടി വരുമെന്നും അതില്‍ സംശയംവേണ്ടെന്നുമാണ് ശിവന്‍കുട്ടി പറഞ്ഞത്.

Latest Stories

പാളയത്ത് എസ്എഫ്‌ഐ-കെഎസ്‌യു പ്രവർത്തകരുടെ തെരുവ് യുദ്ധം; പൊലീസ് ലാത്തി വീശിയിട്ടും പിന്തിരിയാതെ പ്രവർത്തകർ

വെടിനിർത്തൽ കരാർ ലംഘിച്ച് അമേരിക്ക; ബന്ദര്‍ അബ്ബാസ് തുറമുഖത്ത് ആക്രമണം, സ്വയം പ്രതിരോധമെന്ന് വാദം

അഭിമുഖത്തിൽ അശ്ലീല വാക്ക് ഉപയോഗിച്ച റിഷഭ് പന്തിനെ ന്യായീകരിച്ച് സുനിൽ ഗവാസ്കർ; ബ്രോഡ്കാസ്റ്റർമാർക്ക് നേരെ രൂക്ഷ വിമർശനം

'ഹാർദികിന്റെ ക്യാപ്റ്റൻസി പരാജയമായിരുന്നു, പക്ഷെ ടീം തോറ്റതിന് കാരണം അവൻ മാത്രമല്ല'; തുറന്നടിച്ച് കീറോൺ പൊള്ളാർഡ്

'വീടുകളില്‍ കയറി സ്‌ത്രീകളേയും, കുട്ടികളേയും അക്രമിക്കുന്ന രീതി അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്, പാവങ്ങള്‍ക്ക് നേരെ കുതിരകയറാനാണ് ഭാവമെങ്കിൽ അതിനെ അതിശക്തമായി പ്രതിരോധിക്കും'; എം വി ഗോവിന്ദൻ

'കേരളത്തിലെ തോൽവി അതീവ ഗൗരവമേറിയത്, ജൂലൈ മാസത്തിൽ പ്രത്യേക കേന്ദ്രകമ്മിറ്റി യോഗം ചേരും'; എം എ ബേബി

പെട്രോള്‍ - ഡീസല്‍ വില വര്‍ധന: അന്ന് നികുതി കുറയ്ക്കണമെന്ന് സമരം ചെയ്തവര്‍ ഇന്ന് അധികാരത്തില്‍; സംസ്ഥാനം നികുതി കുറയ്ക്കുമോയെന്ന് അറിയാൻ ജനങ്ങൾ ആകാംക്ഷാഭരിതരാണ്: പിണറായി വിജയന്‍

'എന്നെയും ജിഹാദിയെന്ന് വിളിച്ചിട്ടുണ്ട്, ആരാണ് വിളിച്ചതെന്ന് ജനറൽ ബോഡിയിൽ പറയും'; അമ്മയുടെ പുതിയ നേതൃത്വം രാജിവയ്ക്കണമെന്ന് നടി ഉഷ ഹസീന

അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു? വിവാഹം സ്പെയിനിൽ വെച്ചെന്ന് റിപ്പോർട്ട്

ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി