'പ്രതി പൂവൻകോഴി', കോഴിയുടെ കൂവലിൽ സഹികെട്ട് പരാതി നൽകി വയോധികൻ; കോഴിക്കൂട് മാറ്റാൻ ഉത്തരവിട്ട് അടൂര്‍ ആര്‍ഡിഒ

പത്തനംതിട്ടയിൽ രസകരമായ ഒരു ഉത്തരവ് ഇറക്കിയിരിക്കുകയാണ് ആര്‍ഡിഒ. കോഴിയുടെ കൂവലിൽ സഹികെട്ട് വയോധികൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കോഴിക്കൂട് മാറ്റണമെന്നാണ് ആര്‍ഡിഒയുടെ ഉത്തരവ്. കേട്ടാൽ ചിരിവരുമെങ്കിലും സംഭവം ഇങ്ങനെയാണ്.

കോഴി കൂവുന്നതുകൊണ്ട് തന്റെ ജീവിതത്തിന് സമാധാനമില്ലെന്ന് വയോധികന്റെ പരാതിയില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോഴി ഇരിക്കുന്ന സ്ഥലത്ത് നിന്നും ആ കൂട് മാറ്റണമെന്ന് ആര്‍ഡിഒ ഉത്തരവിട്ടത്. അടൂർ പള്ളിക്കല്‍ സ്വദേശി രാധാകൃഷ്ണന്റെ പരാതിയിലാണ് ആര്‍ഡിഒ രസകരമായ ഉത്തരവ് ഇറക്കിയിരിക്കുന്നത്. അടൂര്‍ പള്ളിക്കല്‍ സ്വദേശിയായ രാധാകൃഷ്ണന്‍ എന്ന വയോധികന്റെ പരാതി ന്യായമാണെന്നാണ് ആര്‍ ഡി ഒ കണ്ടെത്തിയിരിക്കുന്നത്.

പുലര്‍ച്ചെ 2 മുക്കാലോടുകൂടി അയല്‍വാസിയുടെ പൂവന്‍കോഴി കൂവിത്തുടങ്ങും .കോഴിക്കൂട് ഇരിക്കുന്നതാകട്ടെ രാധാകൃഷ്ണന്റെ മുറിയോട് ചേര്‍ന്ന് അയല്‍വാസിയുടെ ടെറസിലും -ആദ്യഘട്ടത്തില്‍ അയല്‍വാസിയോട് കോഴിക്കൂട് മാറ്റണമെന്നും തനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന രാധാകൃഷ്ണന്‍ പരാതി പറഞ്ഞിരുന്നു.എന്നാല്‍ കോഴിക്കൂടും കോഴികളെയും ഒരു ഘട്ടത്തില്‍ പോലും സ്ഥലംമാറ്റാന്‍ അയല്‍വാസി തയ്യാറായില്ല.

ആലോചിച്ചപ്പോള്‍ നിയമത്തിന്റെ വഴി തന്നെയാണ് നല്ലതെന്ന് രാധാകൃഷ്ണന്‍ എന്ന വയോധികന്‍ തീരുമാനിച്ചു -പരാതി കിട്ടിയപ്പോള്‍ അടൂര്‍ ആര്‍ ഡിഒയും ഒട്ടും അമാന്തിച്ചില്ല. സ്ഥലത്തെത്തി പരിശോധന നടത്തി. രാധാകൃഷ്ണന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമായി ‘ഇപ്പോള്‍ രേഖാമൂലം അയല്‍വാസിയായ അനില്‍കുമാറിന് നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഉത്തരവിട്ട് 14 ദിവസത്തിനകം തന്നെ കോഴികളെയും കോഴിക്കൂടും അവിടെ നിന്ന് മാറ്റണമെന്നും ഇല്ലെങ്കില്‍ ശക്തമായ നടപടി ഉണ്ടാകുമെന്നുമാണ് മുന്നറിയിപ്പ്.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ