ലൈഫ് മിഷന്‍ കേസ്; സി.ബി.ഐ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ അഭിഭാഷകന് നല്‍കിയത് 55 ലക്ഷം രൂപയെന്ന് പി. രാജീവ്

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ അഭിഭാഷകന് നല്‍കിയത് 55 ലക്ഷം രൂപയാണെന്ന് നിയമമന്ത്രി പി. രാജീവ്. നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സര്‍ക്കാരിനായി വാദിച്ച അഡ്വ.കെ.വി വിശ്വനാഥിനാണ് 55 ലക്ഷം രൂപ നല്‍കിയത്.

കഴിഞ്ഞ ദിവസമാണ് മന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കേസ് സര്‍ക്കാര്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും വാദിച്ചിരുന്നു. പെരിയ ഇരട്ടക്കൊലപാതക കേസിലെ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കാനും 90 ലക്ഷം രൂപ ചെലവാക്കിയിരുന്നു.

വിവിധ കേസുകള്‍ വാദിക്കുന്നതിനായി സര്‍ക്കാര്‍ ഇതുവരെ നല്‍കിയത് എട്ടു കോടി 75 ലക്ഷം രൂപയാണ്. നിരവധി കേസുകളിലായി ഹാജരായ അഭിഭാഷകര്‍ക്ക് യാത്രാ ചെലവിനത്തില്‍ 24.94 ലക്ഷവും താമസത്തിനായി 8.59 ലക്ഷവും നല്‍കി. ഒരു അഭിഭാഷകനുള്ള ഫീസായ 22 ലക്ഷം ഇതുവരെ നല്‍കിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

പെരിയ ഇരട്ട കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളില്‍ ഉയര്‍ന്ന ഫീസ് വാങ്ങുന്ന അഭിഭാഷകരെ സര്‍ക്കാര്‍ നിയമിക്കുന്നതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ കണക്കുകള്‍ പുറത്ത് വരുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ