ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെ (CPI) വിമർശിച്ച് സംവിധായകൻ വിനയൻ രംഗത്ത്. ഇടതുപക്ഷം ഹൃദയ പക്ഷമാണെന്നും ചില കാര്യങ്ങൾ കാണുമ്പോൾ നിരാശ തോന്നുന്നുവെന്നും ആദർശത്തിൽ നിന്നും വ്യതിചലിക്കില്ലെന്ന് കരുതിയെന്നും വിനയൻ ഫേസ്ബുക്കിൽ കുറിച്ചു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കേരളത്തിലെ രാഷ്ട്രീയ അപചയങ്ങൾക്കെതിരെ ഒരു തിരുത്തൽ ശക്തിയായി പ്രവർത്തിക്കാനുള്ള ആർജ്ജവം തിരിച്ചു പിടിക്കാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നുവെന്നും വിനയൻ കുറിച്ചു.
ഇന്നു മുതൽ ആലപ്പുഴയിൽ നടക്കുന്ന സി പി ഐ യുടെ സംസ്ഥാന സമ്മേളനത്തിൽ ഭരണത്തേക്കാളും, അധികാരത്തേക്കാളും, മൂല്യങ്ങൾക്കും, മാനവികതയ്കും പ്രധാന്യം കൊടുക്കുന്ന ശക്തമായ തീരുമാനങ്ങൾ എടുക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുകയാണ് എന്നും വിനയൻ കുറിച്ചു. നീതിക്കു വേണ്ടി എടുക്കുന്ന നിലപാടുകളിൽ എന്തു നഷ്ടമുണ്ടായാലും ഉറച്ചു നിൽക്കും എന്ന് ആരെപ്പറ്റി വിശ്വസിച്ചുവോ അവർ നിസ്സഹായരായി മുഖം കുനിച്ചു നിൽക്കുകയും ഒഴുക്കിനൊപ്പം നീന്തിയാൽ ഗുണമല്ലേ എന്നു ചിന്തിക്കുന്നതും കാണുമ്പോൾ നിരാശ തോന്നുന്നുവെന്നും വിനയൻ കൂരിചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് (CPI)
കേരളത്തിലെ രാഷ്ട്രീയ അപചയങ്ങൾക്കെതിരെ ഒരു തിരുത്തൽ ശക്തിയായി പ്രവർത്തിക്കാനുള്ള ആർജ്ജവം തിരിച്ചു പിടിക്കാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു..
ഇന്നു മുതൽ ആലപ്പുഴയിൽ നടക്കുന്ന സി പി ഐ യുടെ സംസ്ഥാന സമ്മേളനത്തിൽ ഭരണത്തേക്കാളും, അധികാരത്തേക്കാളും, മൂല്യങ്ങൾക്കും, മാനവികതയ്കും പ്രധാന്യം കൊടുക്കുന്ന ശക്തമായ തീരുമാനങ്ങൾ എടുക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുകയാണ്.. ഇടതുപക്ഷം ഹൃദയ പക്ഷമാണ്…ഇടതു പക്ഷം സത്യത്തിന്റെയും നീതിയുടെയും പക്ഷമാണ്.. ഇടതു പക്ഷം അവശത അനുഭവിക്കുന്നവനേം അധസ്ഥിതനേയും ചേർത്തു പിടിക്കുകയും അവനു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന പക്ഷമാണ്.. അധികാരത്തിന്റെ സുഖമോ? അതു തുടരാനുള്ള അമിത മോഹമോ ഒന്നും ഇത്തരം ആദർശങ്ങളിൽ നിന്നും ആ പക്ഷത്തെ വ്യതിചലിപ്പിക്കില്ല എന്ന് ആത്മാർത്ഥമായി ചിന്തിച്ചവർ സത്യത്തിൽ ഇന്നു നിരാശരാണ്.. ആരുടെയും മുഖത്തു നോക്കി സത്യങ്ങൾ വിളിച്ചു പറയും.. നീതിക്കു വേണ്ടി എടുക്കുന്ന നിലപാടുകളിൽ എന്തു നഷ്ടമുണ്ടായാലും ഉറച്ചു നിൽക്കും എന്ന് ആരെപ്പറ്റി വിശ്വസിച്ചുവോ അവർ നിസ്സഹായരായി മുഖം കുനിച്ചു നിൽക്കുകയും ഒഴുക്കിനൊപ്പം നീന്തിയാൽ ഗുണമല്ലേ എന്നു ചിന്തിക്കുന്നതും കാണുമ്പോൾ.. നിരാശ തോന്നുന്നു.. വലിയ നിരാശ തോന്നുന്നു….വിനയൻ