എംപിമാര്‍ മത്സരിക്കുന്ന കാര്യത്തിൽ അവസാനം വരെയും കർശന നിലപാട് നേതൃത്വം സ്വീകരിച്ചു; കെ. സുധാകരന്‍റെ നിലപാട് മാറ്റം സ്വാഗതാർഹമെന്ന് കേന്ദ്ര നേതാക്കള്‍

സ്വതന്ത്രനായി മത്സരിക്കില്ലെന്നും പാര്‍ട്ടിയിൽ തുടരുമെന്നും വ്യക്തമാക്കിയുള്ള കെ സുധാകരന്‍റെ നിലപാട് മാറ്റം സ്വാഗതാര്‍ഹമെന്ന് കോണ്‍ഗ്രസ് കേന്ദ്ര നേതാക്കള്‍. എംപിമാര്‍ മത്സരിക്കുന്ന കാര്യത്തിൽ അവസാനം വരെയും കർശന നിലപാട് നേതൃത്വം സ്വീകരിച്ചുവെന്നും നയപരമായ തീരുമാനം എടുത്തശേഷം എല്ലാ എംപിമാരെയും ഇക്കാര്യം അറിയിച്ചിരുന്നുവെന്നുമാണ് കേന്ദ്ര നേതാക്കള്‍ പറയുന്നത്.

കെ സുധാകരന് മേൽ ചിലര്‍ സമ്മർദ്ദം ചെലുത്തിയതാണ് ഇത്രയും പ്രശ്നങ്ങൾക്ക് ഇടയാക്കിയതെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. കെ സുധാകരന് മാത്രമായി ഇളവ് നൽകിയാൽ മറ്റു എംപിമാര്‍ക്കും ഇളവ് നൽകേണ്ടിവരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ സുധാകരനെ ബോധ്യപ്പെടുത്തി. ഇതോടെയാണ് സുധാകരൻ അയഞ്ഞത്.

കോന്നിയിൽ അടൂര്‍ പ്രകാശ് നിന്നാൽ വിജയിക്കുമെന്നായിരുന്നു ഹൈക്കമാന്‍ഡ് സര്‍വേ. എന്നിട്ടും എംപിമാര്‍ക്ക് ഇളവ് നൽകേണ്ടെന്ന നിലപാടിൽ അടൂര്‍ പ്രകാശിന് നേതൃത്വം സീറ്റ് നൽകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ കെ സുധാകരന് സീറ്റ് നൽകാനാകില്ലെന്ന കാര്യവും നേതൃത്വം അറിയിക്കുകയായിരുന്നു.

Latest Stories

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍