'കെ സുധാകരന്‍റെ നേതൃത്വത്തിൽ മികച്ച വിജയം നേടി'; സംസ്ഥാന കോണ്‍‌ഗ്രസിൽ നേതൃമാറ്റം വേണ്ടെന്ന് ശശി തരൂർ

സംസ്ഥാന കോണ്‍‌ഗ്രസിൽ നേതൃമാറ്റം വേണ്ടെന്ന് ശശി തരൂർ എംപി. ലോക്സഭ തിരഞ്ഞെടുപ്പിൽ കെ സുധാകരന്‍റെ നേതൃത്വത്തിൽ കോൺഗ്രസ്സ് മികച്ച വിജയം നേടിയെന്നും ഉപതിരഞ്ഞെടുപ്പിലും സീറ്റ് നിലനിർത്തിയെന്നും ശശി തരൂർ പറഞ്ഞു. അതേസമയം കെപിസിസി പുനഃസംഘടന സംബന്ധിച്ച് ഔദ്യോഗിക ചർച്ചകൾ ഇതുവരെ നടന്നിട്ടില്ലെന്നും ശശി തരൂർ പറഞ്ഞു.

കെ സുധാകരന്‍റെ നേതൃത്വത്തിൽ പാർട്ടി നല്ല പ്രകടനം ആണ് കാഴ്ച വെച്ചത്. സുധാകരനെ മാറ്റേണ്ട കാര്യമില്ല. കെപിസിസി പുനഃസംഘടന സംബന്ധിച്ച് ഔദ്യോഗിക ചർച്ചകൾ ഇതുവരെ നടന്നിട്ടില്ല. യുവാക്കളുടെയും സ്ത്രീകളുടെയും പ്രാതിനിധ്യം കൂട്ടണം എന്നാണ് ഉദയ്പൂർ പ്രഖ്യാപനം. പിന്നോക്ക വിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകണമെന്നും ശശി തരൂർ പറഞ്ഞു.

അതേസമയം കഴി‍ഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് സീറ്റ് നൽകിയെങ്കിലും വിജയിച്ചില്ലെന്ന് പരാതി ഉണ്ടായിരുന്നുവെന്നും തരൂർ പറഞ്ഞു. പക്ഷേ ഇവർക്ക് പ്രചാരണത്തിന് മൂന്നാഴ്ച മാത്രമാണ് കിട്ടിയത്. അതാണ് തിരിച്ചടിയായത്. യുവാക്കൾക്ക് അവസരം നൽകണമെന്നും നല്ല മാറ്റം വരുമെന്നും തരൂർ കൂട്ടിച്ചേർത്തു.

Latest Stories

INDIAN CRICKET: നന്നായി കളിച്ചാലും ഇല്ലേലും അവഗണന, ഇന്ത്യന്‍ ടീമില്‍ എത്താന്‍ അവന്‍ ഇനി എന്താണ് ചെയ്യേണ്ടത്, കോഹ്‌ലിക്ക് പകരക്കാരനാവാന്‍ എറ്റവും യോഗ്യന്‍ ഈ താരം തന്നെ

ഒറ്റരാത്രിക്ക് 35 ലക്ഷം രൂപ: ടാസ്മാക്കിലെ റെയിഡില്‍ കുടുങ്ങി മലയാളത്തിലടക്കം നായികയായി അഭിനയിച്ച നടി; നിശാ പാര്‍ട്ടിയും ഇഡി നിരീക്ഷണത്തില്‍; തമിഴ്‌നാട്ടില്‍ വലിയ വിവാദം

മുരുകനെ തൂക്കി ഷൺമുഖം! ഷോ കൗണ്ടിൽ 'പുലിമുരുക'നെ പിന്നിലാക്കി 'തുടരും'

ദേശീയപാത നിർമാണത്തിലെ അപാകത; കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും

INDIAN CRICKET: ശുഭ്മാന്‍ ഗില്‍ പുതിയ ടെസ്റ്റ് ടീം ക്യാപ്റ്റന്‍, ഇംഗ്ലണ്ടിനെതിരെ കരുണ്‍ നായരും സായി സുദര്‍ശനും ടീമില്‍, റിഷഭ് പന്ത് വൈസ് ക്യാപ്റ്റന്‍

കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ്; നിരീക്ഷണം ശക്തമാക്കുമെന്ന് മന്ത്രി വീണ

പാലക്കാട് ആലത്തൂരിൽ ദേശീയപാത ഇടിഞ്ഞ് താഴ്ന്നു; തകർന്നത് പാലക്കാട്- തൃശൂർ രണ്ടുവരി പാത

ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ റോഡ് ഷോയും ആഘോഷവും; കൂട്ടബലാത്സംഗ കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി

'മോഹൻലാലോ മമ്മൂട്ടിയോ? ഇത് അൽപ്പം അന്യായമായ ചോദ്യമാണ്..; കിടിലൻ മറുപടി നൽകി നടി മാളവിക മോഹനൻ

'മധുരയില്‍ നിന്നും വിജയ് മത്സരിക്കും; ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും; തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകും'; അതിരുവിട്ട ആത്മവിശ്വാസവുമായി തമിഴക വെട്രി കഴകം