അപകടത്തിന് പിന്നാലെ പരിക്കേറ്റ ബൈക്ക് യാത്രികന്‍ ഓടി, ഒടുവില്‍ പിടികൂടിയത് കഞ്ചാവ്

മലപ്പുറത്ത് ബൈക്ക് യാത്രികന്റെ പക്കല്‍ നിന്ന് കഞ്ചാവ് പിടികൂടി. സ്വകാര്യ ബസുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ഓടി രക്ഷപ്പെടാന്‍ ഇയാള്‍ ശ്രമിക്കുകയായിരുന്നു. അപകടത്തില്‍ ഏറ്റ പരിക്ക് വക വെക്കാതെയാണ് യാത്രികന്‍ ഓടിയത്.

ഇതോടെ പിന്നാലെ ഓടിയ നാട്ടുകാര്‍ യുവാവിനെ പിടികൂടി ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഓടിയതിന്റെ കാരണം പിന്നീടാണ് മനസ്സിലായത്. കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് കവറില്‍ ഉണ്ടായിരുന്നത് കഞ്ചാവായിരുന്നു. ഇന്നലെ രാവിലെ പതിനൊന്നോടെ പാങ്ങ് ചേണ്ടിയിലാണ് അപകടം നടന്നത്.

കാടാമ്പുഴ ഭാഗത്തുനിന്ന് വരികയായിരുന്ന ബസുമായാണ് എതിര്‍ ദിശയിലെത്തിയ ബൈക്ക് ഇടിച്ചത്. യുവാവിന് കാര്യമായി പരുക്കേറ്റിരുന്നു. ആളുകള്‍ ഓടിക്കൂടിയതോടെ പരിക്ക് വകവയ്ക്കാതെ യുവാവ് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

അപകടം മൂലമുണ്ടായ മാനസിക വിഭ്രാന്തിയാകുമെന്ന് കരുതി പിന്നാലെ ഓടിയ നാട്ടുകാര്‍ യുവാവിനെ പിടികൂടി ചേണ്ടിയിലെ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. അവിടെവച്ചാണ് സംശയം തോന്നി കയ്യിലെ പ്ലാസ്റ്റിക് കവര്‍ പരിശോധിച്ചത്. കൊളത്തൂര്‍ പൊലീസ് എത്തി യുവാവിനെ കസ്റ്റഡിയില്‍ എടുത്തു.

Latest Stories

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല