വീട്ടില്‍ കയറി വയോധികയ്ക്ക് കുത്തിവയ്‌പ്പെടുത്ത സംഭവം; പൊലീസ് കസ്റ്റഡിയിലും നിഗൂഢത തുടരുന്നു

പത്തനംതിട്ടയില്‍ വയോധികയെ തെറ്റിദ്ധരിപ്പിച്ച് കുത്തിവെയ്‌പ്പെടുത്ത സംഭവത്തില്‍ ദുരൂഹത തുടരുന്നു. സംഭവത്തെ തുടര്‍ന്ന് പിടിയിലായ യുവാവിനെ നിലവില്‍ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. എന്നാല്‍ വയോധികയ്ക്ക് കുത്തിവയ്‌പ്പെടുത്തതിന്റെ കാരണം ഇയാള്‍ വ്യക്തമാക്കിയിട്ടില്ല. വലഞ്ചുഴി സ്വദേശി ആകാശ് ആണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

പൊലീസ് ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ മൊഴികളാണ് ആകാശ് നല്‍കുന്നത്. കഴിഞ്ഞ ദിവസം ആകാശ് വലിയകലുങ്ക് സ്വദേശി ചിന്നമ്മയുടെ വീട്ടില്‍ കയറി വയോധികയെ നിര്‍ബന്ധിച്ച് കുത്തിവയ്‌പ്പെടുക്കുകയായിരുന്നു. കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ആകാശ് വയോധികയുടെ നടുവിന് ഇരുവശവും കുത്തിവയ്‌പ്പെടുത്തത്.

കുത്തിവയ്‌പ്പെടുത്ത സിറിഞ്ച് ആകാശ് വയോധികയെ ഏല്‍പ്പിച്ച് കത്തിച്ച് കളയാന്‍ ആവശ്യപ്പെട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചിന്നമ്മയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. പൊലീസ് കണ്ടെടുത്ത സിറിഞ്ച് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ