യുവാവ് കഴുത്തറുത്ത് ജീവനൊടുക്കിയ സംഭവം; സൗഹൃദം തകര്‍ന്നതിലുള്ള മനോവിഷമമെന്ന് പൊലീസ്

എറണാകുളം കലൂരില്‍ കഴിഞ്ഞ ദിവസം നഗരമധ്യത്തില്‍ യുവാവ് കഴുത്തറുത്ത് ജീവനൊടുക്കിയതിന് കാരണം സൗഹൃദം തകര്‍ന്നതിലുള്ള മനോവിഷമം ആണെന്ന് പൊലീസ്. ഇതാണ് സുഹൃത്തിനെ ആക്രമിക്കുന്നതിലേക്ക് നയിച്ചതെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടാകുന്ന തരത്തില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറയുന്നു.

തോപ്പുംപടി സ്വദേശി ക്രിസ്റ്റഫര്‍ ഡിക്രൂസാണ് ആത്മഹത്യ ചെയ്തത്. മരിക്കുന്നതിന് മുമ്പ ഇയാളും സുഹൃത്തായ സച്ചിനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. സച്ചിനെ ആക്രമിക്കുകയും ശേഷം കഴുത്തറുത്ത് ജീവനൊടുക്കുകയുമായിരുന്നു. പൊലീസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സച്ചിന്റെ മൊഴിയെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നിഗമനം.

സച്ചിനും ക്രിസ്റ്റഫറും അടുത്ത സുഹൃത്തുക്കളായിരുന്നു. പക്ഷേ സൗഹൃദം അവസാനിപ്പിക്കാന്‍ സച്ചിന്‍ തീരുമാനിച്ചത് ക്രിസ്റ്റഫറിനെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് ക്രിസ്റ്റഫര്‍ സച്ചിനെ കലൂരിലേക്ക് വിളിച്ചു വരുത്തുകയും സൗഹൃദം തുടരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സച്ചിന്‍ ഈ ആവശ്യം നിരസിച്ചതോടെ ക്രിസ്റ്റഫര്‍ ആക്രമിക്കുകയായിരുന്നു.

അതേസമയം ക്രിസ്റ്റഫറിന്റെയും സുഹൃത്തുക്കളുടെയും ഫോണുകള്‍ പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. എറണാകുളം നോര്‍ത്ത് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Latest Stories

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ചിത്രം ആനന്ദ് ഏകർഷിയുടെ 'ആട്ടം'; വിജയരാഘവൻ മികച്ച നടൻ

സൗജന്യ വൈദ്യുതി, ചൈനയിൽ നിന്ന് ഭൂമി തിരിച്ചുപിടിക്കൽ അടക്കം 10 വാഗ്ദാനങ്ങള്‍; ഇത് 'കെജ്‌രിവാളിന്റെ ഗ്യാരണ്ടി'

ഐപിഎല്‍ 2024: കെകെആര്‍ താരത്തിനെതിരെ കര്‍ശന നടപടിയുമായി ബിസിസിഐ

ദിലീഷ് പോത്തന്റെ ആ വിളി വന്നില്ലായിരുന്നെങ്കില്‍ ഞാന്‍ വിദേശത്ത് പോകുമായിരുന്നു: രാജേഷ് മാധവൻ

ഇന്ത്യയുടെ സാമ്പത്തിക സഹായം പ്രധാനം; മോദിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ ഇനി ഉണ്ടാകില്ല; ചൈനയുമായി കരാറുകളില്ലെന്ന് മാലിദ്വീപ് വിദേശകാര്യമന്ത്രി

മല്ലികാർജുൻ ഖാർഗയുടെ ഹെലികോപ്റ്ററിൽ പരിശോധന; തിര‍ഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ദുരുദ്ദേശ്യപരമെന്ന് കോൺഗ്രസ്

ദ്രാവിഡിന്റെ പകരക്കാരനാകാന്‍ ധോണിയ്ക്കാവില്ല, കാരണം ഇതാണ്

ആൾക്കൂട്ടമുണ്ടാക്കി, തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; നടൻ അല്ലു അർജുനെതിരെ കേസ്

ഫോണ്‍ കോളുകളില്‍ സംശയം, ഭാര്യയ്ക്ക് നേരെ ആസിഡൊഴിച്ചു; പതിച്ചത് മകന്റെ ദേഹത്ത്, പ്രതി അറസ്റ്റില്‍

എസ്. രാമചന്ദ്രന്‍ പിള്ളയുടെ മകനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ബിപിന്‍ ചന്ദ്രന്‍ അന്തരിച്ചു