കപ്യാര്‍ പണിയിലും മികവ് പുലര്‍ത്തി അതിഥി തൊഴിലാളി; ചാത്തങ്കേരി ഇടവക ശുശ്രൂഷകന്‍ ഝാര്‍ഖണ്ഡ് സ്വദേശി

കേരളത്തിലെ സര്‍വ്വ തൊഴില്‍ മേഖലകളിലും അതിഥി തൊഴിലാളികളുടെ സാന്നിധ്യം പ്രകടമാണ്. അതിഥി തൊഴിലാളികള്‍ ഇല്ലെങ്കില്‍ കേരളത്തിലെ പല തൊഴില്‍ മേഖലകളും നിലച്ചുപോകുമെന്ന അവസ്ഥയാണ് നിലവില്‍. ആദ്യ കാലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ മാത്രമായിരുന്നു അതിഥി തൊഴിലാളികള്‍ക്ക് പ്രാതിനിധ്യം.

കാലം മുന്നോട്ട് പോകുന്നതിന് അനുസൃതമായി സര്‍വ്വ മേഖലകളിലും അതിഥി തൊഴിലാളികളെ ചേര്‍ത്തു നിറുത്തുന്ന കാഴ്ചയാണ് കേരളത്തില്‍. ഒടുവില്‍ ആത്മീയ പ്രവര്‍ത്തനങ്ങളിലും അതിഥി തൊഴിലാളികളുടെ സാന്നിധ്യം കേരളത്തില്‍ ആവശ്യമായി വന്നിട്ടുണ്ട്. അതിന് ഒരു ഉദാഹരണമാണ് സംസ്ഥാനത്തെ ഒരു ക്രൈസ്തവ ദേവാലയത്തില്‍ അതിഥി തൊഴിലാളി കപ്യാരായി സേവനം അനുഷ്ഠിക്കുന്നത്.

പത്തനംതിട്ട തിരുവല്ലയ്ക്കടുത്തുള്ള ചാത്തങ്കേരി സെന്റ് പോള്‍സ് മാര്‍ത്തോമ പള്ളിയിലാണ് ഝാര്‍ഖണ്ഡ് സ്വദേശി പ്രകാശ് കണ്ഡുല്‍ന കപ്യാരായി ജോലി നോക്കുന്നത്. അതും അഞ്ച് വര്‍ഷമായി. 120ലധികം വര്‍ഷം പഴക്കമുള്ള ദേവാലയത്തിലെ ഇടവക ശുശ്രൂഷകനാകാന്‍ ആളെ ലഭിക്കാത്തതാണ് പ്രകാശിനെ തിരഞ്ഞെടുക്കാന്‍ കാരണമായത്. ഝാര്‍ഖണ്ഡിലെ പ്രകാശിന്റെ കുടുംബം ക്രൈസ്തവമത വിശ്വാസികളാണ്.

ഒഡീഷ സ്വദേശിനിയായ പ്രകാശിന്റെ ഭാര്യയും രണ്ട് മക്കളും മാര്‍ത്തോമ സഭാംഗങ്ങളായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരുന്നു. ക്രൈസ്തവ വിശ്വാസികളുടെ കുടിയേറ്റവും ജനസംഖ്യ പ്രതിസന്ധിയും ദേവാലയങ്ങളുമായി ബന്ധപ്പെട്ട ആത്മീയ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. അതിഥി തൊഴിലാളിയായ പ്രകാശില്‍ പള്ളി വികാരിയ്ക്കും നാട്ടുകാര്‍ക്കും വലിയ മതിപ്പാണ്. പ്രകാശിന് മലയാളം പറയാനോ എഴുതാനോ വായിക്കാനോ കഴിയില്ല. എന്നാല്‍ എന്ത് ജോലിയും ഇയാളെ വിശ്വസിച്ച് ഏല്‍പ്പിക്കാമെന്നാണ് പള്ളി വികാരി എബ്രഹാം ചെറിയാന്‍ പറയുന്നത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ