കൊച്ചിയിലെ ആദ്യ കമ്മ്യൂണിറ്റി റേഡിയോ ഇന്ന് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

എറണാകുളം ജില്ലയിലെ ആദ്യ കമ്മ്യൂണിറ്റി റേഡിയോ റേഡിയോ കൊച്ചി 90 എഫ് എം സെന്റ് തെരേസാസ് കോളജില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4.30-ന് മേയര്‍ എം. അനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഹൈബി ഈഡന്‍ എം പി മുഖ്യ പ്രഭാഷണം നടത്തും. ടാറ്റ സണ്‍സ് മുന്‍ ഡയറക്ടര്‍ ആര്‍.കെ. കൃഷ്ണകുമാര്‍, എം ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ്, മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഡയറക്ടര്‍ തോമസ് ജോര്‍ജ് മുത്തൂറ്റ്, സെന്റ് തെരേസാസ് കോളജ് മാനേജറും റേഡിയോ കൊച്ചി 90 എഫ് എം ഡയറക്ടറുമായ സിസ്റ്റര്‍ വിനീത തുടങ്ങിയവര്‍ ആശംസകള്‍ നേരും.

കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ലൈസന്‍സ് ലഭിച്ചിട്ടുള്ള റേഡിയോ കൊച്ചി എഫ്എം- ലൂടെ വിവര കൈമാറ്റത്തിനൊപ്പം വിനോദത്തിനും പ്രാധാന്യം നല്‍കുമെന്ന് ഡയറക്ടര്‍ സിസ്റ്റര്‍ വിനീത പറഞ്ഞു. കൊച്ചി നിവാസികളുടെ ശബ്ദമാകുക എന്നതാണ് റേഡിയോ ലക്ഷ്യമിടുന്നതെന്നും അവര്‍ വ്യക്തമാക്കി. തീരദേശ പരിപാലനവും അതിന്റെ പ്രാധാന്യവും, കാലാവസ്ഥ വ്യതിയാനം, ഭക്ഷ്യ സുരക്ഷ, പരിസ്ഥിതി സംരക്ഷണം, ദുരന്ത നിവാരണം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, കുട്ടികളുടെ സുരക്ഷ, ആരോഗ്യം, പോഷണം, ശുചിത്വം, ഊര്‍ജസംരക്ഷണം, ശാസ്ത്രം, സാങ്കേതികവിദ്യ, കല, സംസ്‌കാരം, നൈപുണ്യ വികസനം, കൃഷി തുടങ്ങിയ വിഷയങ്ങളാണ് റേഡിയോ കൊച്ചി 90 എഫ് എം കൈകാര്യം ചെയ്യുക എന്ന് ഡെപ്യൂട്ടി ഡയറക്ടറും സെന്റ് തെരേസാസ് കോളജ് ഇംഗ്ലിഷ് വിഭാഗം മേധാവിയുമായ ഡോ. ലത നായര്‍ അറിയിച്ചു.

റേഡിയോ മാധ്യമ രംഗത്ത് നിരവധി വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള കൃഷ്ണകുമാര്‍ സി.കെ ആണ് റേഡിയോ കൊച്ചി 90 എഫ് എം – ന്റെ സ്റ്റേഷന്‍ ഡയറക്ടര്‍. ആകാശവാണി ഉള്‍പ്പെടെ വിവിധ റേഡിയോകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള താനിയ ലൂയിസ് ആണ് പ്രോഗ്രാം ഹെഡ്.

Latest Stories

മുംബൈ തോൽക്കാൻ കാരണം അവരുടെ മണ്ടത്തരം കൊണ്ട് തന്നെയാണ്, ഹെഡിന്റെ വിക്കറ്റ് അവർ അപ്പീൽ ചെയ്തില്ല: രവിചന്ദ്രൻ അശ്വിൻ

രോഹിത്ത് ഉടനെ കളിക്കളത്തിലേക്ക് മടങ്ങിയെത്തില്ല, അദ്ദേഹത്തിന് വിശ്രമം അനിവാര്യമാണ്'; തുറന്ന് പറഞ്ഞ് മുംബൈ നായകൻ

വിവാഹ ഘോഷയാത്രയ്ക്കിടെയുള്ള ഡിജെ സംഗീതം കേട്ട് 140 കോഴികൾ ചത്തു; മരണകാരണം ഹൃദയാഘാതം; ഡിജെക്കെതിരെ കേസെടുത്ത് പൊലീസ്

ഇടതുപക്ഷം ഒരുപാട് സഹായങ്ങള്‍ ചെയ്തു, ചെറിയ ഭൂരിപക്ഷത്തില്‍ എങ്കിലും പിണറായി വീണ്ടും വരുമെന്നാണ് കണക്ക് കൂട്ടലെന്ന് വെള്ളാപ്പള്ളി; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലായ്‌പ്പോഴും ശരിയല്ല

ബിഗ് M's ഒന്നിച്ച ചിത്രം! സിനിമാ പ്രേമികൾ കാത്തിരുന്ന 'പാട്രിയറ്റ്' നാളെ തീയേറ്ററുകളിലേക്ക്..

ചൂടിന്റെ റിപ്പബ്ലിക്ക്: ഡൽഹിയിൽ നിന്ന് കേരളം വരെ കത്തുന്ന തൊഴിലാളികളുടെ ശരീരങ്ങൾ

'എന്റെ തല, എന്റെ ഫിഗര്‍'; പാസ്‌പോര്‍ട്ടില്‍ വരെ സ്വന്തം പടമൊട്ടിക്കാന്‍ ഡൊണാള്‍ഡ് ട്രംപ്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത; സംസ്ഥാനത്ത് വേനല്‍മഴ തുടരും, ഇന്നും നാളേയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അതിജീവിതയുടെ മേല്‍ ഗര്‍ഭധാരണം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല; ബലാത്സംഗത്തെ തുടര്‍ന്നുള്ള ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കുന്നത് ക്രൂരതയെന്ന് സുപ്രീം കോടതി; ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി നിശ്ചയിക്കരുത്, 15 വയസുകാരിക്ക് ഗര്‍ഭം നീക്കാന്‍ അനുമതി

ബേപ്പൂരിൽ തോറ്റാൽ മൊട്ടയടിച്ച് കാതിൽ കമ്മലിട്ട് മാനാഞ്ചിറ വഴി നടക്കും, റിയാസ് വെല്ലുവിളിക്ക് തയ്യാറുണ്ടോ?: പി. വി അൻവർ