ഗവര്‍ണറുടെ നിയമോപദേശകര്‍ രാജിവെച്ചു. അഡ്വ. ജാജു ബാബുവും അഡ്വ. എം.യു.വിജയലക്ഷ്മിയും രാജിക്കത്ത് കൈമാറി. ഹൈക്കോടതിയിലെ ലീഗല്‍ അഡൈ്വസറും സ്റ്റാന്‍ഡിംഗ് കൗണ്‍സിലുമാണ് രാജിവച്ചത്.
വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിന് ഇന്നലെ ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ടിരുന്നു.
ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാര്‍ നല്‍കിയ ഹര്‍ജിയില്‍ അന്തിമ ഉത്തരവ് വരുന്നതുവരെ നടപടി പാടില്ലെന്നായിരുന്നു ഹൈക്കോടതി ഇടക്കാല ഉത്തരവ്. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയിലെ ലീഗല്‍ അഡൈ്വസര്‍ രാജിവെച്ചത്.