'സർക്കാരിന്റെ വീഴ്ചകളാണ് യുഡിഎഫിന്റെ ജയത്തിന് കാരണം, നിയമസഭാ തിരഞ്ഞെടുപ്പിൽ ഈസി വാക്കോവർ ഉണ്ടാകും'; പി എം എ സലാം

സർക്കാരിന്റെ വീഴ്ചകളാണ് യുഡിഎഫിന്റെ ജയത്തിന് കാരണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. തദ്ദേശ തിരഞ്ഞെടുപ്പിൽ ലീഗിനും യുഡിഎഫിനും വലിയ മുന്നേറ്റം ഉണ്ടായെന്ന് പറഞ്ഞ പി എം എ സലാം നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഈസി വാക്കോവർ ഉണ്ടാകുമെന്നും പറഞ്ഞു.

ജനവികാരം മാനിച്ച് മുന്നോട്ടു പോകും. ജമാഅത്തെ ഇസ്ലാമിയുമായി ഈ തിരഞ്ഞെടുപ്പിലും LDF ബന്ധം പുലർത്തുന്നു. കാസർഗോഡ് ,പാലക്കാട് ജില്ലകളിലാണ് ഈ കൂട്ടുകെട്ട് എന്നും പി എം എ സലാം വ്യക്തമാക്കി. സർക്കാരിന്റെ വീഴ്ചകളാണ് യുഡിഎഫ് ജയത്തിന് കാരണം. ഒരു പ്രത്യേക ജനത്തെയും പ്രദേശത്തെയും അവഹേളിച്ചവരെ എൽഡിഎഫ് ചേർത്ത് പിടിച്ചു. അതിന് ജനം മറുപടി നൽകി.

ജമാഅത്തെ ഇസ്ലാമി – ബന്ധം യുഡിഎഫ് ധാരണ ഉണ്ടാക്കിയിട്ടില്ല. നീക്കുപോക്ക് ഉണ്ടാകാം. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തരം ബന്ധം വേണോ എന്ന് യുഡിഎഫ് ആണ് തീരുമാനിക്കേണ്ടത്. മുന്നണി വിപുലീകരണം ചർച്ച ചെയ്തു. യുഡിഎഫിന്റെ അടിത്തറ വിപുലപ്പെടുത്തണം. കേരള കോൺഗ്രസ് മാണി വിഭാഗത്തെ കൊണ്ടുവരുന്നതിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ല. അഭിപ്രായം യുഡിഎഫിൽ പറയും.

Latest Stories

'സഞ്ജുവിനെ കയറ്റരുത്, ശുഭ്മൻ ഗിൽ തന്നെ ആ സ്ഥാനത്ത് തുടരണം'; കാരണം പറഞ്ഞ് രവിചന്ദ്രൻ അശ്വിൻ

2026 ടി-20 ലോകകപ്പിൽ സഞ്ജുവിന് അവസരം ലഭിക്കില്ല, കാരണം വ്യക്തമാക്കി അഭിഷേക് ശർമ്മ

'ഈ പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണ്, ഈ കപ്പല്‍ അങ്ങനെ മുങ്ങില്ല'; തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് എംവി ഗോവിന്ദൻ

'തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ല'; ശബരിമല സ്വർണക്കൊള്ളയിൽ പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സിപിഐഎം

സിനിമ ഫിലിമിൽ നിന്ന് ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറിയപ്പോഴുള്ള ആശങ്ക നേരിട്ടത് പോലെ സിനിമയിൽ എഐയെ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കണമെന്ന് ബീനാ പോൾ

കഴുത്തിൽ സ്വർണചെയിൻ; കഴിക്കാൻ കാവിയർ; 'ലിലിബെറ്റ്' വെറുമൊരു പൂച്ചയല്ല

'നിസാര വോട്ടിന് വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ അന്യ ആണുങ്ങള്‍ക്ക് മുന്നില്‍ കാഴ്ചവെക്കുകയല്ല വേണ്ടത്; അവരെയൊക്കെ കെട്ടിക്കൊണ്ടുവന്നത് ഭര്‍ത്താക്കന്‍മാരുടെ കൂടെ അന്തിയുറങ്ങാനാണ്'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സിപിഎം നേതാവ്

ഇന്ത്യയിൽ മെഴ്‌സിഡസ് ബെൻസ് കാറുകൾക്ക് ഇനി വില കൂടും!

അതിജീവിതയെ അധിക്ഷേപിച്ച കേസ്; 16 ദിവസങ്ങള്‍ക്കുശേഷം രാഹുൽ ഈശ്വറിന് ജാമ്യം

പഴയ ടയറുകൾ ഹൈവേകൾക്ക് താഴെ കുഴിച്ചിടുന്ന അമേരിക്കക്കാർ; ഇന്ത്യയ്ക്കും കണ്ടു പഠിക്കാം..