'സർക്കാരിൻ്റെ പ്രവർത്തനങ്ങളെ വിചാരണ ചെയ്യുന്ന തിരഞ്ഞെടുപ്പാക്കി മാറ്റും, തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടും'; വി ഡി സതീശൻ

സർക്കാരിൻ്റെ പ്രവർത്തനങ്ങളെ വിചാരണ ചെയ്യുന്ന തിരഞ്ഞെടുപ്പാക്കി തദ്ദേശ തിരഞ്ഞെടുപ്പിനെ മാറ്റുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേരിടുമെന്ന് പറഞ്ഞ വി ഡി സതീശൻ മത്സരത്തിൽ ഒരു പാർട്ടിയെ പോലെ മുന്നണി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും കൂട്ടിച്ചേർത്തു.

സ്ഥാനാർഥി നിർണയം, സീറ്റ് വിഭജനം, മുന്നൊരുക്കങ്ങൾ എന്നിവയിൽ എല്ലാവരെയും പിന്തള്ളി മുന്നണി ഒരുപാട് മുന്നിലെത്തിക്കഴിഞ്ഞുവെന്നും വി ഡി ദതീശൻ പറഞ്ഞു. സർക്കാരിൻ്റെ പ്രവർത്തനങ്ങളെ വിചാരണ ചെയ്യുന്ന തിരഞ്ഞെടുപ്പാക്കി ഈ തിരഞ്ഞെടുപ്പിനെ മാറ്റും. മത്സരത്തിൽ ഒരു പാർട്ടിയെ പോലെ മുന്നണി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും. തിരഞ്ഞെടുപ്പിൽ പരസ്പ‌ര സഹകരണത്തോടെ മത്സരിച്ച് യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

അതേസമയം കാർഷിക മേഖലയിലുണ്ടായ സമീപകാലത്തെ പ്രതിസന്ധിയിൽ തീരപ്രദേശം പട്ടിണിയിലാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. സർക്കാർ ഒരു രൂപ പോലും തീരപ്രദേശത്തെ പ്രശ്‌നപരിഹാരത്തിനായി ചെലവാക്കുന്നില്ല. ആരോഗ്യമേഖലയും വിദ്യാഭ്യാസമേഖലയും പരിതാപകരമായ നിലയിലാണുള്ളത്. കേരളത്തിലെ ജനങ്ങളെയും വിശ്വാസികളെയും ഞെട്ടിച്ചുകൊണ്ടാണ് സ്വർണക്കൊള്ള നടന്ന എന്നും വി ഡി സതീശൻ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ