'മുഖ്യമന്ത്രി കേരളത്തിന്റെ വരദാനം, പാവപ്പെട്ടവരുടെ അത്താണി'; വാനോളം പുകഴ്ത്തി സ്വാഗത പ്രാസംഗികന്‍; കുറിപ്പെഴുതി നല്‍കി പ്രസംഗം ചുരുക്കിപ്പിച്ച് സംഘാകര്‍; 'ഇനി തുടര്‍ന്നാല്‍ അദ്ദേഹത്തിന് ദേഷ്യം വരും, തനിക്ക് പേടിയാണ്'

‘മുഖ്യമന്ത്രി കേരളത്തിന്റെ വരദാനം’, ‘പിണറായി വിജയന്‍ ലെജന്‍ഡ്’ തുടങ്ങി പിണറായി വിജയനെ പുകഴ്ത്തി സ്വാഗതപ്രസംഗം. തിരുവനന്തപുരം ടാഗോള്‍ തിയറ്ററില്‍ സംഘടിപ്പിച്ച പി എന്‍ പണിക്കര്‍ അനുസ്മരണ വായനാദിന ചടങ്ങിലാണ് സ്വാഗത പ്രാസംഗികന്‍ മുഖ്യമന്ത്രിയെ വേദിയില്‍ ഇരുത്തി വാനോളം പുകഴ്ത്തിയത്.

പിണറായി വിജയന്‍ പാവപ്പെട്ടവരുടെ അത്താണിയാണ്. അദ്ദേഹം വന്നതില്‍ പിന്നെ പട്ടിണിയില്ല, ദരിദ്രരില്ല കേരളത്തില്‍. ഒരു ദരിദ്രനെ പോലും നിങ്ങള്‍ക്ക് കാണാന്‍ പറ്റില്ല. അത് മുഖ്യമന്ത്രിയുടെ പാവങ്ങളോടുള്ള താല്‍പര്യമാണ്. അദ്ദേഹം കേരളത്തിന്റെ വരദാനമാണ്.

എന്നാല്‍ പരിതിയില്‍ കഴിഞ്ഞ പാടിപ്പുകഴ്ത്തല്‍ സ്വാഗത പ്രസംഗത്തില്‍ തുടര്‍ന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അല്‍പം അസ്വസ്ഥനായി. ശരീരഭാഷയിലും ആ അസ്വസ്ഥത പ്രകടമായതോടെ സംഘാടകര്‍ ഇടപെട്ടു. ആദ്യമെല്ലാം ആസ്വദിച്ച മുഖ്യമന്ത്രി പിന്നീട് അസ്വസ്ഥനായി . വേദിയില്‍ തന്റെ അടുത്തിരുന്ന മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിനോട് കാര്യം പറയുന്നതും അദ്ദേഹം പേപ്പറിലെഴുതി വിഷയം സംഘാടകരെ അറിയിക്കുകയുമായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ശരീരഭാഷയിലെ മാറ്റം തിരിച്ചറിഞ്ഞ സംഘാടകര്‍ പ്രസംഗം പരിമിതപ്പെടുത്താന്‍ സ്വാഗതപ്രാസംഗികനായ എന്‍ ബാലഗോപാലിന് പേപ്പറില്‍ എഴുതി നിര്‍ദേശം നല്‍കി. സംഘാടകര്‍ പ്രസംഗം ചുരുക്കാന്‍ പറഞ്ഞതോടെ കാര്യം മനസിലായ പ്രാസംഗികന്‍ നര്‍മ്മത്തിലൂടെ സാഹചര്യം ലഘൂകരിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വാക്കുകള്‍ പിന്നേയും അലോസരമായി.

കൂടുതല്‍ സംസാരിച്ചാല്‍ മുഖ്യമന്ത്രിക്ക് ദേഷ്യം വരുമെന്നും അദ്ദേഹത്തെ തനിക്ക് പേടിയാണെന്നും പറഞ്ഞാണ് ബാലഗോപാല്‍ പ്രസംഗം അവസാനിപ്പിച്ചത്. തുടര്‍ന്ന് സീറ്റിലേക്കു മടങ്ങിയ ബാലഗോപാലിനോട് ‘മൂന്നു മിനിറ്റാണല്ലോ പ്രസംഗിച്ചത്’ എന്ന്ചിരിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതോടെ ഗൗരവകരമായ സാഹചര്യം ലഘുവായി.

പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാനാണ് സ്വാഗതം പ്രസംഗം പറഞ്ഞ എന്‍ ബാലഗോപാല്‍. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനങ്ങള്‍ ലോകത്തിനു തന്നെ മാതൃകയാണെന്നും രാജ്യത്തിനാകെ വഴി കാട്ടിയവരാണ് കേരളമെന്ന് മുഖ്യമന്ത്രി പ്രസംഗത്തില്‍ പറയുകയും ചെയ്തു.

Latest Stories

ഓൺലൈൻ തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തെത്തിച്ചു; ബിഗ് ബോസ് താരവും യൂട്യൂബറുമായ ബ്ലെസ്ലി അറസ്റ്റിൽ

ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി; അപകടം ബോംബ് കൈകാര്യം ചെയ്യുന്നതിനിടെ

'കേന്ദ്രം വിലക്കിയ മുഴുവൻ ചിത്രങ്ങളും ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കും, കേന്ദ്രസർക്കാരിന്റേത് ജനാധിപത്യവിരുദ്ധ സമീപനം'; മന്ത്രി സജി ചെറിയാൻ

അവകാശങ്ങളിൽ നിന്ന് ‘യോജന’-ലേക്കുള്ള വലിയ ഇടിച്ചിൽ

'ഭക്തരെ അപമാനിച്ചു, പാട്ട് പിൻവലിക്കണം'; പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി

കിഫ്ബി മസാല ബോണ്ട് കേസ്; ഇ ഡി നോട്ടീസിൽ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

നാഷണല്‍ ഹെറാള്‍ഡ്: രാഹുല്‍ ഗാന്ധിയ്ക്കും സോണിയ ഗാന്ധിയ്ക്കുമെതിരായ ഇഡിയുടെ കേസ് നില നില്‍ക്കില്ലെന്ന് ഡല്‍ഹി കോടതി; ഇഡിയുടെ കുറ്റപത്രം തള്ളി

സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി ഭാവന; മലയാളത്തിന്റെ അഭിമാന താരമെന്ന് മന്ത്രി ശിവന്‍കുട്ടി

ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; പ്രതിഷേധിച്ച് പ്രതിപക്ഷം, പുതിയ ബിൽ അനുസരിച്ച് 125 ദിവസത്തെ തൊഴിൽ ഉറപ്പെന്ന് ശിവരാജ് സിങ് ചൗഹാൻ

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ ബിജെപി രാഷ്ട്രീയം; മഹാത്മ ഗാന്ധിയെ നീക്കി സംസ്ഥാനങ്ങളെ ഞെരുക്കി പദ്ധതി അട്ടിമറിക്കാനുള്ള പുത്തന്‍ ബില്ലില്‍ പ്രതിഷേധം കനക്കുന്നു