'അച്ഛൻ കഴുത്തിൽ തോർത്ത് മുറുക്കിയപ്പോൾ അമ്മ കൈകൾ പിന്നിൽ നിന്ന് പിടിച്ചുവച്ചു'; ഓമനപ്പുഴയിൽ മകളെ കൊലപ്പെടുത്തിയത് ഇരുവരും ചേർന്നെന്ന് പൊലീസ്, അമ്മാവനും പങ്ക്

ആലപ്പുഴ ഓമനപ്പുഴയിൽ മകൾ ജാസ്മിനെ കൊലപ്പെടുത്തിയത് മാതാപിതാക്കൾ ഒരുമിച്ചെന്ന് പൊലീസ്. മകളുടെ കഴുത്തിൽ അച്ഛൻ തോർത്ത് മുറുക്കിയപ്പോൾ അമ്മ കൈകൾ പിന്നിൽ നിന്ന് പിടിച്ചുവച്ചുവെന്ന് പൊലീസ് അറിയിച്ചു. കേസിൽ ‘അമ്മ ജെസിമോളെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം അമ്മാവന്‍ അലോഷ്യസ് കൊലപാതക വിവരം മറച്ചുവെച്ച് തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നും പൊലീസ് അറിയിച്ചു.

ഇന്നലെയാണ് ആലപ്പുഴ മാരാരിക്കുളത്ത് അച്‌ഛൻ മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡ് കുടിയാംശേരി വീട്ടിൽ എയ്ഞ്ചൽ ജാസ്മിനാണ് (28) കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഫ്രാൻസിസിനെ (ജോസ് മോൻ, 53) ഇന്നലെ മണ്ണഞ്ചേരി പൊലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു.

എയ്ഞ്ചൽ സ്ഥിരമായി രാത്രി ഒറ്റയ്ക്ക് പുറത്തു പോകുന്നതിനെ ചൊല്ലിയും മറ്റ് കാരണങ്ങളിലും വീട്ടിൽ തർക്കങ്ങൾ ഉണ്ടാകുമായിരുന്നു. നാട്ടുകാരിൽ ചിലർ എയ്ഞ്ചലിന്റെ രാത്രിയാത്ര ശരിയല്ലെന്ന മട്ടിൽ ഫ്രാൻസിസിനോട് പറയുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. ചൊവ്വാഴ്‌ച രാത്രി പുറത്തുപോയി വന്ന എയ്ഞ്ചലിനെ ഫ്രാൻസിസ് ശകാരിച്ചു. ഇതു വാക്കുതർക്കത്തിലേക്കും കയ്യാങ്കളിയിലേക്കുമെത്തി. വഴക്കിനിടെ ഫ്രാൻസിസ് എയ്ഞ്ചലിന്റെ കഴുത്തിൽ ഞെരിച്ചു. തുടർന്ന് തോർത്തിട്ടു മുറുക്കി.

ഫ്രാൻസിസിൻ്റെ പിതാവ് സേവ്യറും, മാതാവ് സൂസിയും, ഭാര്യ സിന്ധുവും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു. ‘വീട്ടിൽ എല്ലാവരെയും നിരന്തരം ഉപദ്രവിക്കും. എപ്പോഴും വഴക്ക്. പറഞ്ഞാൽ അനുസരണയില്ല. സഹികെട്ട് ചെയ്തുപോയതാ സാറെ’- ഇതായിരുന്നു പോലീസിന്റെ ചോദ്യംചെയ്യലിൽ ഫ്രാൻസിസിൻ്റെ കുറ്റസമ്മതം. എയ്ഞ്ചൽ മരിച്ചുവെന്ന് ഉറപ്പായതോടെ ഭയപ്പെട്ട കുടുംബം രാവിലെ വരെ വീടിനുള്ളിൽത്തന്നെ ഇരുന്നു. പുലർച്ചെ 6 മണിയോടെ എയ്ഞ്ചലിനെ മരിച്ച നിലയിൽ കണ്ടെത്തിയെന്നു പറഞ്ഞു ഇവർ കരഞ്ഞതോടെയാണ് അയൽവാസികൾ വിവരം അറിഞ്ഞതെന്നു പൊലീസ് പറയുന്നു.

അതേസമയം കേസിൽ ജാസ്മിന്റെ അമ്മ ജെസിമോളെ ഇന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നുകൊലപാതകത്തിൽ പങ്കുണ്ടോയെന്ന സംശയത്തെ തുടര്‍ന്നായിരുന്നു നടപടി. ജെസി മോളെയും ഭര്‍ത്താവ് ജോസിനെയും ചോദ്യം ചെയ്തപ്പോൾ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു, കൊലപാതകം മറച്ചുവെച്ചുവെന്നതടക്കമുള്ള കാര്യങ്ങളായിരുന്നു പ്രാഥമിക ഘട്ടത്തില്‍ ജെസിമോള്‍ക്കെതിരെ പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നത്.

Latest Stories

'ബിഹാര്‍ തിരഞ്ഞെടുപ്പും കൊള്ളയടിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുത്തന്‍ ഗൂഢാലോചന നടത്തിയിരിക്കുന്നു'; വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം ഊന്നിപ്പറഞ്ഞു കോണ്‍ഗ്രസിന്റെ വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് തുടക്കമിട്ട് രാഹുല്‍ ഗാന്ധി

ധോണി ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാത്തതിന്റെ കാരണം ഇതാണ്!, വിലയിരുത്തലുമായി മുൻ താരം

സഞ്ജുവിനായി അതിയായി ആഗ്രഹിച്ച് കെകെആർ; രണ്ട് പ്രമുഖ താരങ്ങളെ ആർആറിന് കൈമാറാൻ തയ്യാർ- റിപ്പോർട്ട്

ആലപ്പുഴ തുറവൂരില്‍ ഉയരപ്പാതയുടെ കൂറ്റന്‍ ബീമുകള്‍ നിലംപതിച്ചു; ഒഴിവായത് വന്‍ ദുരന്തം; ദേശീയപാതയില്‍ ഗതാഗതകുരുക്ക്

'മാറി നിൽക്കുന്നവരെ തിരിച്ചുകൊണ്ടുവരണം; പഴയ പ്രതാപത്തിലേക്ക് 'അമ്മ' തിരിച്ചു വരുമെന്നാണ് പ്രതീക്ഷ': ആസിഫ് അലി

Asia cup 2025: ഏഷ്യാ കപ്പിനുള്ള പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു, ധീരമായ ഒരു ചുവടുവെപ്പ് നടത്തി സെലക്ടർമാർ!

ജമ്മു കശ്മീരിലെ കത്വയിലെ മേഘവിസ്‌ഫോടനത്തില്‍ 7 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഏഷ്യാ കപ്പ് 2025: നിർണായക തീരുമാനം സെലക്ടർമാരെ അറിയിച്ച് ജസ്പ്രീത് ബുംറ

'ചില വാനരന്മാർ ആരോപണം ഉന്നയിക്കുന്നു' ഞാൻ മന്ത്രിയാണ്, മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷൻ; പ്രതികരിച്ച് സുരേഷ് ഗോപി

'അമ്മ' ചരിത്രം മാറ്റിയെഴുതി എന്നൊക്കെ അഭിപ്രായപ്പെടുന്നവരുടെ കൂട്ടത്തിൽ ഞാനില്ല; ശ്രീകുമാരൻ തമ്പി