മലപ്പുറം വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് സമസ്ത പ്രമേയം; ഇടുക്കി- പാലക്കാട് ജില്ലകളിലും സമാന നിലപാട് വേണം, ജനസംഖ്യാ വര്‍ധനവ് അടക്കം പരിഗണിക്കണം

മലപ്പുറം ഉള്‍പ്പെടെ വലിയ ജില്ലകളില്‍ പുതിയ ജില്ലാ രൂപവത്കരണം ആവശ്യമാണെന്ന് സമസ്ത. ജനസംഖ്യാവര്‍ധനയും ഭരണനിര്‍വഹണത്തിലെ വെല്ലുവിളികളും പരിഗണിച്ച് ശാസ്ത്രീയപഠനത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ ജില്ലകളുടെ പുനര്‍നിര്‍ണയം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷികസമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചു.

സമസ്ത സെക്രട്ടറിയും വഖഫ് ബോര്‍ഡ് അംഗവുമായ കെ. ഉമര്‍ ഫൈസി മുക്കമാണ് ഈ ആവശ്യമുന്നയിച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത്. നാല്‍പ്പത്തഞ്ച് ലക്ഷത്തിലധികം ജനങ്ങളുള്ള മലപ്പുറം ഉള്‍പ്പെടെയുള്ള വലിയ ജില്ലകളില്‍ ഭരണയന്ത്രം കാര്യക്ഷമമായി ചലിപ്പിക്കുന്നതിനും വിഭവങ്ങള്‍ തുല്യമായി വിതരണം ചെയ്യുന്നതിനും പുതിയ ജില്ലാ രൂപവത്കരണം ആവശ്യമാണെന്നാണ് സമസ്ത പറയുന്നത്

ഭൂപ്രകൃതിയും യാത്രാക്ലേശവും കണക്കിലെടുത്ത് ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും സമാന നിലപാടെടുക്കണമെന്ന് പ്രമേയം പറയുന്നു. 39 ലോക്സഭാ മണ്ഡലങ്ങളുടെ പരിധിയില്‍ 38 ജില്ലകളുള്ള തമിഴ്നാടിനെ മാതൃകയാക്കാവുന്നതാണ്. രാഷ്ട്രീയ താത്പര്യങ്ങള്‍ക്കപ്പുറം ശാസ്ത്രീയപഠനങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലകളുടെ പുനര്‍നിര്‍ണയം യാഥാര്‍ഥ്യമാക്കാന്‍ ഭരണ, പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ച് രംഗത്തിറങ്ങണമെന്നും സമസ്ത പ്രമേയം ആവശ്യപ്പെടുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ