'തിരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത പരാജയം, ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ട്'; എം വി ഗോവിന്ദൻ

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയ്ക്ക് പിന്നാലെ ആദ്യമായി വാർത്താസമ്മേളനം വിളിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. തിരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത പരാജയമാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. മുൻപും ഇതിൽ കുറഞ്ഞ വോട്ട് ശതമാനം കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞ എം വി ഗോവിന്ദൻ പരാജയത്തിന്റെ കാരണം കണ്ടെത്താൻ പാർട്ടി റിവ്യു നടത്തുമെന്നും പറഞ്ഞു.

സിപിഎം, പാർട്ടി ഘടകങ്ങളേയും മുന്നണിയേയും ജനങ്ങളേയും വിശ്വാസത്തിലെടുത്ത് തുടർ നടപടി ആലോചിക്കുമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഇടത് ചരിത്രത്തിൽ ഇതിന് മുൻപും. ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ടെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. മെയ് ജൂൺ മാസങ്ങളിൽ എല്ലാ ഘടകങ്ങളും വിളിച്ച് ചേർക്കുമെന്നും ഇന്ന് നടന്നത് പ്രാഥമിക പരിശോധനമാത്രമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

സഖാക്കൾക്ക് നിർഭയമായും സ്വതന്ത്രമായും അഭിപ്രായം പറയാൻ അവസരം ഒരുക്കും. എല്ലാ കാര്യങ്ങളും കേട്ട ശേഷം കൃത്യമായ വിശകലനം നടത്തി തീരുമാനത്തിലെത്തും. പരാജയത്തിന്റെ കാരണം കണ്ടെത്താൻ പാർട്ടി റിവ്യു നടത്തും. ഇടതുപക്ഷം തിരിച്ച് വരും. ഇടതുപക്ഷം എന്നും ജനപക്ഷത്താണ്. നടത്തുന്നത് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ്. പാലക്കാട് ഡിസിക്ക് നേരെ നടത്തിയ കടന്നാക്രമണത്തെ അപലപിക്കുന്നുവെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. തോൽവിയെ കുറിച്ച് എല്ലാവരും മറുപടി പറയുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Latest Stories

മുഖ്യമന്ത്രി പദം ഒഴിയില്ലെന്ന നിലപാടിൽ ഉറച്ച് മമത ബാനർജി; ശനിയാഴ്ച ബിജെപിയുടെ പുതിയ മുഖ്യമന്ത്രി ചുമതലയേൽക്കും

ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകൾ പുറത്തെത്തിക്കാനുള്ള ‘പ്രോജക്ട് ഫ്രീഡം’ നിർത്തിവച്ച് അമേരിക്ക

പശ്ചിമ ബംഗാളിലേയും തമിഴ്‌നാട്ടിലേയും പാര്‍ട്ടികളുടെ തോല്‍വി, ഐപാക്കിന്റെ കണ്‍സള്‍ട്ടന്‍സി ഇനി വേണ്ടെന്ന് അഖിലേഷ് യാദവ്; 2027ലെ യുപി തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ ഏജന്‍സി വേണ്ടെന്ന് സമാജ് വാദി പാര്‍ട്ടി

'വിജയ് മുഖ്യമന്ത്രിപദത്തിലേക്ക്'; സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തേക്കും

'ഇരട്ട ചങ്കൻ വിയർത്ത കാഴ്ച, തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയൻ രാജിവെക്കണം'; കെ കെ രമ

നിബന്ധനകളില്ലാതെ കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ നൽകും; തീരുമാനം സംസ്ഥാന നേതൃയോഗത്തിൽ

സുപ്രീം ലീഡർ” രാഷ്ട്രീയത്തിന്റെ തകർച്ച“പൊളിറ്റിക്കൽ ബീങ്” എന്ന വെല്ലുവിളി

'സതീശൻ നല്ലൊരു പ്രതിപക്ഷ നേതാവ്, രമേശ് ചെന്നിത്തലയ്ക്ക് നല്ല ഭരണപരിചയം ഉണ്ട്, കെ സി വേണുഗോപാൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുന്നയാൾ'; പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ

ആധുനിക ഫയര്‍ ടെക്‌നോളജി ഉപയോഗിച്ചുള്ള ഫയര്‍ വര്‍ക്ക്, കൂടല്‍മാണിക്യം ക്ഷേത്ര ഉല്‍സവത്തില്‍ പള്ളിവേട്ടയ്ക്ക് ശേഷം ഐ.സി.എല്‍ ഫിന്‍കോര്‍പ് സമര്‍പ്പിക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ

'മുഖ്യമന്ത്രിയാകാൻ മാനദണ്ഡം ഫ്ലക്സുകളല്ല, സമൂഹമാധ്യമങ്ങൾ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്'; രമേശ് ചെന്നിത്തല